അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ കാമ്പയിനാണ് മീടു. അന്യ പുരുഷന്മാരില് നിന്ന് തങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തി സ്ത്രീകള്‍ രംഗത്തെത്തുന്നതാണ് സംഭവം. മലയാള സിനിമാലോകത്തു നിന്നും അത്തരത്തില്‍ നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിലര്‍ക്ക് മീടു ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന, മോഹന്‍ലാലിന്റെ പരാമര്‍ശം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു.
എന്നാല്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റുകൂടിയായ മോഹന്‍ലാല്‍ നടത്തിയ ഈ പരാമര്‍ശത്തിന് അദ്ദേഹത്തിന്റെ പേര് പറയാതെ മറുപടി നല്കി രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി.
‘മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന് പറഞ്ഞത്. ഇവരെയൊക്കെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന് പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്ന് പറച്ചില് എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല.’ നടി രേവതി ട്വിറ്ററില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ പേര് എടുത്തുപറയാതെ നടത്തിയ പരാമര്‍ശം സോഷ്യല്‍ ലോകത്തും വൈറലായിരിക്കുകയാണ്. മീ ടൂവിനെ ഒരു മൂവ്മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ അബുദാബിയില്‍ അഭിപ്രായപ്പെട്ടിരുന്നു.
താന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും, അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മലയാള സിനിമയെ ഇത് ബാധിക്കുന്നില്ല. പുരുഷന്മാര്ക്കും ഒരു മീ ടൂ ആകാമെന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.
#MeToo movement a ‘FAD’ says a Renowned ACTOR. How do we bring some degree of sensitivity in such people? Like Anjali Menon says, the people who have just arrived from MARS have no clue what it means to get abused, what it takes to call out and how this can bring about change!!!
— Revathy Asha (@RevathyAsha) November 21, 2018