ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഭിന്നലിംഗക്കാരും. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി ഭിന്നലിംഗക്കാർ മത്സരിക്കുന്നു. മൂപ്പതുകാരിയായ ചന്ദ്രമുഖിയാണ് നാമനിർദേശക പത്രിക സമർപ്പിച്ചത്.
ഹൈദരാബാദിലെ ഗോഷ്മഹൽ മണ്ഡലത്തിൽനിന്നുമാണ് ചന്ദ്രമുഖി ജനവിധി തേടുന്നത്. ബിജെപി എംഎൽഎ രാജാ സിംഗാണ് ചന്ദ്രമുഖിയുടെ മുഖ്യ എതിരാളി.
രാഷ്ട്രീയ നയത്തിൽ മാറ്റം വരുത്തുകയാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്ന് ചന്ദ്രമുഖി പറഞ്ഞു. സമൂഹത്തിന് ദോഷകരമായി താൻ യാതൊന്നും ചെയ്യുകയില്ല. ഭിന്നലിംഗക്കാരുടെ അവകാശത്തിനായി പോരാടുമെന്നും ചന്ദ്രമുഖി പറഞ്ഞു.