കെ.​സു​രേ​ന്ദ്ര​ൻ ജ​യി​ൽ  മോ​ചി​ത​നാ​യി​ല്ല;  മറ്റൊരു കേസിൽ അറസ്റ്റുവാറണ്ടുള്ളതുകൊണ്ട്  കൊട്ടാരക്കാര ജയിലിൽ തുടരേണ്ടി വരും

കൊ​ട്ടാ​ര​ക്ക​ര: പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ൽ നി​ന്നും ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ന് കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ നി​ന്നും മോ​ചി​ത​നാ​കാ​നാ​യി​ല്ല. മ​റ്റൊ​രു കേ​സി​ൽ കോ​ട​തി​യു​ടെ വാ​റ​ണ്ട് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് ജ​യി​ൽ മോ​ച​നം അ​സാ​ധ്യ​മാ​യ​ത്.

ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത സു​രേ​ന്ദ്ര​ൻ റി​മാ​ൻ​ഡു പ്ര​തി​യാ​യി കൊ​ട്ടാ​ര​ക്ക​ര സ​ബ്ജ​യി​ലി​ലാ​ണ് അ​ട​യ്ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.ഇ​ന്ന​ലെ​യാ​ണ് പ​ത്ത​നം​തി​ട്ട കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യ​മ​നു​വ​ദി​ച്ച​ത്. ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച് പു​റ​ത്തി​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്ക​വെ​യാ​ണ് മ​റ്റൊ​രു കേ​സി​ലെ വാ​റ​ണ്ടു പ്ര​തി​യാ​ണ് സു​രേ​ന്ദ്ര​നെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ണ്ണൂ​രി​ൽ പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന കേ​സാ​ണി​ത്. ഇ​നി ഈ ​കേ​സി​ൽ കൂ​ടി ജാ​മ്യം ല​ഭി​ച്ചാ​ലെ ജ​യി​ൽ മോ​ച​നം സാ​ധ്യ​മാ​കൂ. അ​തുവ​രെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​രും.

Related posts