ഒറ്റപ്പാലം: കേരളത്തിന്റെ മുറ്റമടിക്കാനുള്ള ചൂൽ എത്തുന്നത് തമിഴ്നാട്ടിൽനിന്ന്. കേരവൃക്ഷങ്ങളുടെ നാടായതിനാലാണ് കൈരളിക്ക് കേരളമെന്ന് പേര് വീണതെന്നത് പഴങ്കഥ. കേരളത്തിലുള്ളതിനേക്കാൾ നാലിരട്ടി തെങ്ങാണ് തമിഴ്നാട്ടിലുള്ളത്. ചികിരിയും ചിരട്ടയും പട്ടയുമെല്ലാം ഇവിടത്തുകാർ കത്തിക്കാനും മറ്റും ഉപയോഗിക്കുന്പോൾ തമിഴ്നാട്ടുകാർക്ക് ഇതെല്ലാം വരുമാനമാർഗമാണ്.
മുന്പ് ഈർക്കിലിയെടുത്ത് കെട്ടാക്കിയാണ് വീടിനകത്തും പുറത്തുമെല്ലാം വൃത്തിയാക്കുന്നതിനുള്ള ചൂലായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴും മുറ്റമടിക്കാൻ മലയാളി അമ്മമാർക്ക് ഈർക്കിലി ചൂലുതന്നെയാണ് പഥ്യം. ഈ സാഹചര്യം കച്ചവടതന്ത്രമാക്കി മാറ്റി വിപണി കൈയടക്കി ലാഭം കൊയ്യുകയാണ് തമിഴ്നാട്ടിലെ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന സംഘം വാഹനത്തിലാണ് ഇവർ അതിർത്തികടന്നത് ചൂലിന്റെ ലോഡുകളുമായി ഇവിടേക്കെത്തുന്നത്.
ഒരു നല്ല ചൂലിന് നൂരുരൂപയും 150 രൂപയും വരെ ഇവർ വില ഈടാക്കുന്നു. ഓരോ സെന്ററുകളിലും വാഹനങ്ങൾ നിർത്തിയിട്ടാണ് കച്ചവടം. ഉച്ചയോടുകൂടി ചൂലുകൾ വിറ്റഴിച്ച് മടങ്ങും.തമിഴ്നാട്ടിലെ നാളികേര തോട്ടങ്ങളിൽനിന്നും ഉണങ്ങിവീഴുന്ന പട്ടകൾ വാങ്ങിയാണ് ഇത്തരം സംഘം ചൂലുണ്ടാക്കുന്നത്.
്