ജയം; കേരളം ഒന്നാമത്

കോ​​​ല്‍ക്ക​​​ത്ത: ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റി​​​ലെ പ​​​ല ച​​​രി​​​ത്ര​​​മു​​​ഹൂ​​​ര്‍ത്ത​​​ങ്ങ​​​ള്‍ക്കും സാ​​​ക്ഷ്യം വ​​​ഹി​​​ച്ച ഈ​​​ഡ​​​ന്‍ ഗാ​​​ര്‍ഡ​​​ന്‍സി​​​ല്‍ കേ​​​ര​​​ളം എ​​​ക്കാ​​​ല​​​വും ഓ​​​ര്‍മി​​​ക്ക​​​ത്ത​​​ക്ക വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി. ആ​​​തി​​​ഥേ​​​യ​​​രാ​​​യ ബം​​​ഗാ​​​ളി​​​നെ എ​​​റി​​​ഞ്ഞൊ​​​തു​​​ക്കി​​​യാ​​​ണ് കേ​​​ര​​​ളം ര​​​ഞ്ജി ട്രോ​​​ഫി​​​യി​​​ല്‍ അ​​​ഭി​​​മാ​​​ന വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും വ​​​ലി​​​പ്പ​​​ത്തി​​​ല്‍ ലോ​​​ക​​​ത്തി​​​ല്‍ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ് ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​ൻ. ഇ​​​ന്ത്യ​​​ന്‍ താ​​​രം മു​​​ഹ​​​മ്മ​​​ദ് ഷ​​​മി, മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ താ​​​ര​​​ങ്ങ​​​ളാ​​​യ മ​​​നോ​​​ജ് തി​​​വാ​​​രി, അ​​​ശോ​​​ക് ദി​​​ന്‍ഡ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ അ​​​ണി​​​നി​​​ര​​​ന്ന ബം​​​ഗാ​​​ളി​​​നെ, അ​​​വ​​​രു​​​ടെ ത​​​ട്ട​​​ക​​​ത്തി​​​ല്‍ ഒ​​​ന്‍പ​​​തു വി​​​ക്ക​​​റ്റി​​​നാ​​​ണ് കേ​​​ര​​​ളം ത​​​ക​​​ര്‍ത്ത​​​ത്.

ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്‌​​​സി​​​ല്‍ ബം​​​ഗാ​​​ളി​​​നെ 184 റ​​​ണ്‍സി​​​ന് ഓ​​​ള്‍ഔ​​​ട്ടാ​​​ക്കി​​​യ കേ​​​ര​​​ളം, 41 റ​​​ണ്‍സി​​​ന്‍റെ വി​​​ജ​​​യ​​​ല​​​ക്ഷ്യം ഒ​​​രു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ല്‍ മ​​​റി​​​ക​​​ട​​​ന്നു. വി​​​ജ​​​യ​​​ത്തോ​​​ടെ മൂ​​​ന്നു ക​​​ളി​​​ക​​​ളി​​​ല്‍നി​​​ന്ന് 13 പോ​​​യി​​ന്‍റു​​മാ​​​യി എ​​​ലൈ​​റ്റ് ഗ്രൂ​​​പ്പ് ബി​​​യി​​​ല്‍ കേ​​​ര​​​ളം മു​​​ന്നി​​​ലെ​​​ത്തി.

ആ​​​ദ്യ ഇ​​​ന്നിം​​​ഗ്‌​​​സി​​​ല്‍ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ ജ​​​ല​​​ജ് സ​​​ക്‌​​​സേ​​​ന (143) ര​​​ണ്ടാം ഇ​​​ന്നിം​​ഗ്സി​​​ല്‍ 21 പ​​​ന്തി​​​ല്‍ 26 റ​​​ണ്‍സെ​​​ടു​​​ത്തു വി​​​ജ​​​യം വേ​​​ഗ​​​ത്തി​​​ലാ​​​ക്കി. വി​​​ജ​​​യ​​​ത്തി​​​ന​​​രി​​​കെ സ​​​ക്‌​​​സേ​​​ന​​​യെ മു​​​കേ​​​ഷ്കു​​​മാ​​​ര്‍ പു​​​റ​​​ത്താ​​​ക്കി​​​യെ​​​ങ്കി​​​ലും അ​​​രു​​​ണ്‍ കാ​​​ര്‍ത്തി​​​ക് (16), രോ​​​ഹ​​​ന്‍ പ്രേം (​​​2) എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍ന്നു കേ​​​ര​​​ള​​​ത്തെ വി​​​ജ​​​യ​​​തീ​​​ര​​​ത്തെ​​​ത്തി​​​ച്ചു. ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്‌​​​സി​​​ല്‍ അ​​​ഞ്ചു വി​​​ക്ക​​​റ്റ് നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച സ​​​ന്ദീ​​​പ് വാ​​​ര്യ​​​രു​​​ടെ പ്ര​​​ക​​​ട​​​ന​​​വും കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​ല്‍ നി​​​ര്‍ണാ​​​യ​​​ക​​​മാ​​​യി. ജ​​​ല​​​ജ് സ​​​ക്‌​​​സേ​​​ന​​​യാ​​​ണ് മാ​​​ന്‍ ഓ​​​ഫ് ദ ​​​മാ​​​ച്ച്.

സ്‌​​​കോ​​​ര്‍: ബം​​​ഗാ​​​ള്‍ – 147, 184. കേ​​​ര​​​ളം – 291, 44/1

ബം​​​ഗാ​​​ളി​​​നു വി​​​ജ​​​യ​​​സാ​​​ധ്യ​​​ത പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്നി​​ട​​ത്താ​​ണു ത​​​ക​​​ര്‍പ്പ​​​ന്‍ പ്ര​​​ക​​​ട​​​നം പു​​​റ​​​ത്തെ​​​ടു​​​ത്ത് കേ​​​ര​​​ളം ഒ​​​രു ദി​​​വ​​​സം ബാ​​​ക്കി​​​നി​​​ല്‍ക്കെ​ വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ഡേ​​​വ് വാ​​​ട്‌​​​മോ​​​ര്‍ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി എ​​​ത്തി​​​യ​​​ശേ​​​ഷം കേ​​​ര​​​ളം മി​​​ക​​​വി​​​ലെ​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കേ​​​ര​​​ളം ഈ ​​​സീ​​​സ​​​ണി​​​ല്‍ നേ​​​ടു​​​ന്ന തു​​​ട​​​ര്‍ച്ച​​​യാ​​​യ ര​​​ണ്ടാം ജ​​​യ​​​മാ​​​ണി​​​ത്.

തു​​​മ്പ​​​യി​​​ല്‍ ന​​​ട​​​ന്ന ര​​​ണ്ടാം മ​​​ല്‍സ​​​ര​​​ത്തി​​​ല്‍ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നെ​​​യും ഒ​​​ന്‍പ​​​തു വി​​​ക്ക​​​റ്റി​​​നു തോ​​​ല്‍പ്പി​​​ച്ച കേ​​​ര​​​ളം ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നെ​​​തി​​​രെ ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്‌​​​സ് ലീ​​​ഡ് നേ​​​ടി​​​യെ​​​ങ്കി​​​ലും മ​​​ത്സ​​​രം സ​​​മ​​​നി​​​ല​​​യാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തു​​​മ്പ സെ​​ന്‍റ് സേ​​​വ്യേ​​​ഴ്‌​​​സ് മൈ​​​താ​​​ന​​​ത്ത് ഈ ​​​മാ​​​സം 28 മു​​​ത​​​ല്‍ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​നെ​​​തി​​​രെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​ന്‍റെ അ​​​ടു​​​ത്ത മ​​​ല്‍സ​​​രം.

സ​​​ന്ദീ​​​പ് വീ​​​ഴ്ത്തി തു​​​ട​​​ങ്ങി

കേ​​​ര​​​ള​​​ത്തി​​ന്‍റെ 144 റ​​​ണ്‍സ് ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്‌​​​സ് ലീ​​​ഡി​​​നെ​​​തി​​​രേ മൂ​​​ന്നാം ദി​​​നം ബാ​​​റ്റിം​​​ഗ് ആ​​​രം​​​ഭി​​​ച്ച ബം​​​ഗാ​​​ള്‍, ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്‌​​​സി​​​ല്‍ 184 റ​​​ണ്‍സി​​​ന് എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. 21.5 ഓ​​​വ​​​റി​​​ല്‍ 33 റ​​​ണ്‍സ് വ​​​ഴ​​​ങ്ങി അ​​​ഞ്ചു വി​​​ക്ക​​​റ്റെ​​​ടു​​​ത്ത സ​​​ന്ദീ​​​പ് വാ​​​ര്യ​​​രാ​​​ണ് ബം​​​ഗാ​​​ളി​​​നെ ത​​​ക​​​ര്‍ത്ത​​​ത്. ബേ​​​സി​​​ല്‍ ത​​​മ്പി മൂ​​​ന്നു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി.

62 റ​​​ണ്‍സെ​​​ടു​​​ത്ത ക്യാ​​​പ്റ്റ​​​ന്‍ മ​​​നോ​​​ജ് തി​​​വാ​​​രി​​​യാ​​​ണ് ബം​​​ഗാ​​​ളി​​​ന്‍റെ ടോ​​​പ് സ്‌​​​കോ​​​റ​​​ര്‍. 75 പ​​​ന്തി​​​ല്‍ 12 ബൗ​​​ണ്ട​​​റി സ​​​ഹി​​​തം 62 റ​​​ണ്‍സെ​​​ടു​​​ത്താ​​​ണ് തി​​​വാ​​​രി പു​​​റ​​​ത്താ​​​യ​​​ത്. ര​​​ണ്ടാം വി​​​ക്ക​​​റ്റി​​​ല്‍ 89 റ​​​ണ്‍സി​​ന്‍റെ കൂ​​​ട്ടു​​​കെ​​​ട്ടു തീ​​​ര്‍ത്ത തി​​​വാ​​​രി–​​​സു​​​ദീ​​​പ് ചാ​​​റ്റ​​​ര്‍ജി സ​​​ഖ്യ​​​മാ​​​ണ് ബം​​​ഗാ​​​ളി​​​നെ ഭേ​​​ദ​​​പ്പെ​​​ട്ട നി​​​ല​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്.

ആ​​​റാം വി​​​ക്ക​​​റ്റി​​​ല്‍ 42 റ​​​ണ്‍സ് കൂ​​​ട്ടു​​​കെ​​​ട്ട് സ്ഥാ​​​പി​​​ച്ച അ​​​നു​​​സ്തൂ​​​പ് മ​​​ജും​​​ദാ​​​ര്‍-​​​വി​​​വേ​​​ക് സിം​​​ഗ് സ​​​ഖ്യ​​​മാ​​​ണ് ബം​​​ഗാ​​​ളി​​​നെ ചെ​​​റി​​​യൊ​​​രു ലീ​​​ഡി​​​ലെ​​​ത്തി​​​ച്ച​​​ത്. ബം​​​ഗാ​​​ള്‍ മു​​​ന്‍നി​​​ര​​​യി​​​ലെ നാ​​​ലു പേ​​​രെ​​​യും സ​​​ന്ദീ​​​പാ​​​ണ് പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്.സു​​​ദീ​​​പ് ചാ​​​റ്റ​​​ര്‍ജി (39), വി​​​വേ​​​ക് സിം​​​ഗ് (25), അ​​​നു​​​സ്തൂ​​​പ് മ​​​ജും​​​ദാ​​​ര്‍ (23) എ​​​ന്നി​​​വ​​​ര്‍ ഭേ​​​ദ​​​പ്പെ​​​ട്ട പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി.

ഷ​​​മി “നി​​​യ​​​ന്ത്ര​​​ണം’ ലം​​​ഘി​​​ച്ചു

കോ​​​ല്‍ക്ക​​​ത്ത: ഒ​​​രു ഇ​​​ന്നിം​​​ഗ്​​​സി​​​ല്‍ പ​​​ര​​​മാ​​​വ​​​ധി 15 ഓ​​​വ​​​ര്‍ മാ​​​ത്ര​​​മേ ബോ​​​ള്‍ ചെ​​​യ്യാ​​​വൂ എ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യോ​​​ടെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​നെ​​​തി​​​രെ ര​​​ഞ്ജി ട്രോ​​​ഫി​​​യി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ ടീ​​​മം​​​ഗം മു​​​ഹ​​​മ്മ​​​ദ് ഷ​​​മി​​​യെ ക​​​ളി​​​ക്കാ​​​ന്‍ ബി​​​സി​​​സി​​​ഐ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ ബം​​​ഗാ​​​ളി​​​നാ​​​യി ഷ​​​മി ഒ​​​രു ഇ​​​ന്നിം​​​ഗ്‌​​​സി​​​ല്‍ എ​​​റി​​​ഞ്ഞ​​​ത് 26 ഓ​​​വ​​​ര്‍.

ഒ​​​രു സ്‌​​​പെ​​​ല്ലി​​​ല്‍ മൂ​​​ന്ന് ഓ​​​വ​​​റു​​​ക​​​ള്‍ വീ​​​തം 15 ഓ​​​വ​​​ര്‍ മാ​​​ത്ര​​​മേ ബോ​​​ള്‍ ചെ​​​യ്യാ​​​വൂ എ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ര​​​ള​​​ത്തി​​​നെ​​​തി​​​രാ​​​യ ര​​​ഞ്ജി മ​​​ല്‍സ​​​ര​​​ത്തി​​​ന് ഇ​​​റ​​​ങ്ങു​​​മ്പോ​​​ള്‍ ഷ​​​മി​​​ക്കു ബി​​​സി​​​സി​​​ഐ ന​​​ല്‍കി​​​യ നി​​​ര്‍ദേ​​​ശം. എ​​​ന്നാ​​​ല്‍, അ​​​ഞ്ച് ഓ​​​വ​​​ര്‍ വ​​​രെ ഒ​​​രു സ്‌​​​പെ​​​ല്ലി​​​ല്‍ ബോ​​​ള്‍ ചെ​​​യ്ത ഷ​​​മി, മ​​​ല്‍സ​​​ര​​​ത്തി​​​ലാ​​​കെ 29 ഓ​​​വ​​​ര്‍ ബോ​​​ള്‍ ചെ​​​യ്തു.

ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യ്‌​​​ക്കെ​​​തി​​​രാ​​​യ ടെ​​​സ്റ്റ് പ​​​ര​​​മ്പ​​​ര അ​​​ടു​​​ത്ത മാ​​​സം ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കെ, കാ​​​യി​​​ക​​​ക്ഷ​​​മ​​​ത നി​​​ല​​​നി​​​ര്‍ത്തു​​​ക​​​യെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ര​​​മാ​​​വ​​​ധി 15 ഓ​​​വ​​​റു​​​ക​​​ള്‍ മാ​​​ത്ര​​​മേ ഒ​​​രു ഇ​​​ന്നിം​​​ഗ​​​സി​​​ല്‍ എ​​​റി​​​യാ​​​വൂ എ​​​ന്ന് ബി​​​സി​​​സി​​​ഐ ഷ​​​മി​​​ക്കു മു​​​ന്നി​​​ല്‍ നി​​​ര്‍ദ്ദേ​​​ശം വ​​​ച്ച​​​ത്. ഈ ​​​നി​​​യ​​​ന്ത്ര​​​ണം അം​​​ഗീ​​​ക​​​രി​​​ച്ച ബം​​​ഗാ​​​ള്‍ ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഷ​​​മി​​​യെ ടീ​​​മി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു.

Related posts