നഴ്സുമാർക്കു സന്തോഷ വാർത്ത! യു​​​കെ​​​യി​​​ലേ​​​ക്കു വ​​​രാ​​​ൻ കാ​​​ത്തി​​​രി​​​ക്കു​​​ന്ന ന​​​ഴ്സു​​​മാ​​​ർ​​​ക്ക് ആശ്വസിക്കാം; ഐഇഎൽടിഎസ് സ്‌കോർ കുറ‍യ്ക്കാൻ എൻഎംസിയുടെ ശിപാർശ

ഷൈ​​​മോ​​​ൻ തോ​​​ട്ടു​​​ങ്ക​​​ൽ

ല​​​ണ്ട​​​ൻ: യു​​​കെ​​​യി​​​ലേ​​​ക്കു വ​​​രാ​​​ൻ കാ​​​ത്തി​​​രി​​​ക്കു​​​ന്ന ന​​​ഴ്സു​​​മാ​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി ഐ ​​​ഇ എ​​​ൽ ടി ​​​എ​​​സ് സ്‌​​​കോ​​​റി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ​​​യു​​​മാ​​​യി യു​​​കെ യി​​​ലെ ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ​​​റി കൗ​​​ൺ​​​സി​​​ൽ (എ​​​ൻ​​​എം​​​സി ).

പു​​​തി​​​യ ശി​​​പാ​​​ർ​​​ശ അ​​​നു​​​സ​​​രി​​​ച്ചു ഓ​​​വ​​​റോ​​​ൾ ആ​​​യി ല​​​ഭി​​​ക്കു​​​ന്ന ഏ​​​ഴ്‌ സ്‌​​​കോ​​​റി​​​ൽ റൈ​​​റ്റിം​​​ഗ് മോ​​​ഡ്യൂ​​​ളി​​​ന് 6.5 മ​​​തി​​​യാ​​​കും. എ​​​ന്നാ​​​ൽ, റീ​​​ഡിം​​​ഗ് , സ്‌​​​പീ​​​ക്കിം​​​ഗ്, ലി​​​സ​​​ണിം​​​ഗ്‌ മൊ​​​ഡ്യൂ​​​ളു​​​ക​​​ൾ​​​ക്ക് ഏ​​​ഴു​​​ത​​​ന്നെ സ്‌​​​കോ​​​ർ വേ​​​ണം.

അ​​​ടു​​​ത്തയാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ​​​റി കൗ​​​ൺ​​​സി​​​ൽ മീ​​​റ്റിം​​​ഗി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ യു ​​​കെ യി​​​ലെ എ​​​ൻ​​​എ​​​ച്ച്എ​​​സ് ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ ന​​​ഴ്സുമാ​​​രു​​​ടെ രൂ​​​ക്ഷ​​​മാ​​​യ ക്ഷാ​​​മം നേ​​​രി​​​ടു​​​ന്നു​​​ണ്ട്. സ്‌​​​കോ​​​റി​​​ൽ ഇ​​​ള​​​വ് വ​​​രു​​​ന്ന​​​തോ​​​ടെ കൂ​​​ടു​​​ത​​​ൽ ന​​​ഴ്സ്മാ​​​രെ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ൾ​​​പ്പെ​​​ടെ എ​​​ത്തി​​​ക്കാ​​​മെ​​​ന്നാ​​​ണ് എ​​​ൻ​​​എം​​​സി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ദീ​​​ർ​​​ഘ​​​കാ​​​ലം നീ​​​ണ്ട ആ​​​ലോ​​​ച​​​ന​​​ക​​​ൾ​​​ക്കും ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കും ശേ​​​ഷ​​​മാ​​​ണ് സ്‌​​​കോ​​​റി​​​ൽ കു​​​റ​​​വ് വ​​​രു​​​ത്താ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ യി​​​ലേ​​​ക്ക് എ​​​ൻ എം ​​​സി എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​ത് . നി​​​ല​​​വി​​​ൽ ഉ​​​ള്ള​​​തു​​​പോ​​​ലെ ത​​​ന്നെ റൈ​​​റ്റിം​​​ഗ് ഒ​​​ഴി​​​കെ ഉ​​​ള്ള മൊ​​​ഡ്യൂ​​​ളു​​​ക​​​ൾ​​​ക്കു മി​​​നി​​​മം ഏ​​​ഴും, ഓ​​​വ​​റോ​​​ൾ സ്‌​​​കോ​​​ർ ഏ​​​ഴ് ആ​​​യി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക .

ഐ​​​ഇ​​എ​​​ൽ​​ടി​​എ​​​സ് പാ​​​സാ​​​യി എ​​​ന്ന​​​തു​​​കൊ​​​ണ്ടു മാ​​​ത്രം നി​​​ല​​​വി​​​ലെ നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ചു യു​​കെ​​യി​​​ൽ ജോ​​​ലി ല​​​ഭി​​​ക്കു​​​ക​​​യി​​​ല്ല. എ​​​ൻ​​എം​​​സി ര​​​ജി സ്ട്രേ​​​ഷ​​​ൻ ന​​​ട​​ത്താ​​ൻ വേ​​​ണ്ട മി​​​നി​​​മം യോ​​​ഗ്യ​​​ത ആ​​​ണ് ഐ ​​​ഇ​​എ​​​ൽ​​ടി എ​​​സ്. ഇ​​​തി​​നു ശേ​​ഷം നാ​​​ട്ടി​​​ൽ​​ത​​​ന്നെ ന​​​ട​​​ത്തു​​​ന്ന ഒ​​​രു പ​​​രീ​​​ക്ഷ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു(ഓ​​​ൺ​​​ലൈ​​​ൻ) വി​​​ജ​​​യി​​​ക്കു​​​ക​​​യും തു​​​ട​​​ർ​​​ന്ന് യു​​കെ​​യി​​​ൽ എ​​​ത്തി ഒ​​​രു പ്രാ​​​ക്ടി​​​ക്ക​​​ൽ ടെ​​​സ്റ്റ് കൂ​​​ടി പാ​​​സാ​​​യാ​​​ൽ മാ​​​ത്ര​​​മേ പി​​​ൻ ന​​​മ്പ​​​ർ ല​​​ഭി​​​ച്ചു ര​​​ജി​​​സ്റ്റേ​​ർ​​​ഡ് ന​​ഴ്സ് ആ​​​യി ജോ​​​ലി ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കൂ.

ഈ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ല്ലാം പാ​​​സാ​​​യാ​​​ൽ​​ ബ്രി​​​ട്ട​​​നി​​​ൽ തു​​​ട​​​രാ​​​നും ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ന​​​ഴ്സിം​​​ഗ് ഹോ​​​മു​​​ക​​​ളി​​​ലു​​മൊ​​ക്കെ ഉ​​​യ​​​ർ​​​ന്ന ശ​​​മ്പ​​​ള​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​നും സാ​​ധി​​ക്കും. ബ്രി​​​ട്ട​​​നി​​​ൽ പോ​​​കാ​​​ൻ ഐ​​ഇ​​എ​​​ൽ​​ടി​​എ​​സ് സ്കോ​​ർ 6.5 മാ​​​ത്രം മ​​​തി എ​​​ന്ന നി​​​ല​​​യി​​​ൽ ഉ​​​ള്ള വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​ൾ വീ​​ഴ​​രു​​തെ​​ന്ന് ഈ ​​രം​​ഗ​​ത്തു​​ള്ള​​വ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

നി​​​ല​​​വി​​​ൽ പേ​​​പ്പ​​​ർ വ​​​ർ​​​ക്കു​​​ക​​​ൾ ചെ​​​യ്യു​​​ന്ന​​​തി​​​നോ യു​​കെ​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​തി​​​നോ നാ​​​ട്ടി​​​ലു​​​ള്ള ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു പ​​​ണം ന​​​ൽ​​​കേ​​​ണ്ട കാ​​​ര്യ​​​വും ഇ​​​ല്ല. സൗ​​​ജ​​​ന്യ​​​മാ​​​യാ​​​ണ് മി​​​ക്ക​​​വാ​​​റും എ​​​ല്ലാ ഏ​​​ജ​​​ൻ​​​സി​​​ക​​​ളും ഇ​​​വ ചെ​​​യ്യു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പക് മു​​​ഖേ​​​ന ഈ ​​​അ​​​ടു​​​ത്തു​​ത​​​ന്നെ സൗ​​​ജ​​​ന്യ റി​​​ക്രൂ​​​ട്ട്മെ​​ന്‍റ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

Related posts