കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണം തെറിപ്പിക്കാൻ സി​പി​എം-​ബി​ജെ​പി സ​ഖ്യം‍‍‍‍‍? ആരോപണത്തെക്കുറിച്ച് കോൺഗ്രസ് പറ‍യുന്നതിങ്ങനെ…

തു​റ​വൂ​ർ: കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ൽ സി​പി​എ​മ്മും ബി​ജെ​പി​യും കൈ​കോ​ർ​ക്കു​ന്ന​താ​യി ആ​രോ​പ​ണം. തെ​രു​വി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ൽ ത​ല്ലു​ന്ന​താ​യി അ​ഭി​ന​യി​ച്ച്, യു​ഡി​എ​ഫി​നെ​തി​രെ ഇ​വ​ർ ഒ​രു​മി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് അ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രെ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ​പ്ര​മ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സി​പി​എ​മ്മി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട് പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

നി​ല​വി​ൽ ഏ​ഴ് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ, അ​ഞ്ച് സി​പി​എം അം​ഗ​ങ്ങ​ൾ, ജ​ഐ​സ്എ​സ് ഗൗ​രി​യ​മ്മാ വി​ഭാ​ഗ​ത്തി​ലെ ഒ​രം​ഗം, ബി​ജെ​പി​യു​ടെ ര​ണ്ട് അം​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ബി​ജെ​പി​യു​ടെ പി​ൻ​തു​ണ​യോ​ടെ ഭ​ര​ണം പി​ടി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. പ്ര​സി​ഡ​ന്‍റ്, വൈ​സ്പ്ര​സി​ഡ​ന്‍റി​നെ​തി​രെ ന​ൽ​കി​യി​രി​ക്കു​ന്ന വി​ശ്വാ​സ​പ്ര​മേ​യം അ​ടു​ത്ത ദി​വ​സം ച​ർ​ച്ച​യ്ക്കെ​ടു​ക്കും.

Related posts