പേരൂര്‍ക്കട: കഞ്ചാവുപൊതികളുമായി യുവാക്കളെ തമ്പാനൂര്‍ എസ്ഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.എറണാകുളം മാവേലി നഗര്‍ സ്വദേശി ലാംലി ചെറിയാന് (23), കണ്ണൂര്‍ പിരളം സ്വദേശി അഖില്‍ (22) എന്നിവരാണ് പിടിയിലായത്. തമ്പാനൂര്‍ തകരപ്പറമ്പ് ഫ്ളൈ ഓവറിനു സമീപത്തുവച്ചാണ് ഇവര്‍ പോലീസ് പിടിയിലായത്.
40 ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കുന്നതിന് ഉപയോഗിക്കുന്ന ഹുക്കകളും ഇവരില്‍ നിന്ന് പിടികൂടി. തമ്പാനൂരില്‍ ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഹുക്കകള്‍ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.