മണ്ണംപേട്ട : പച്ചളിപ്പുറത്ത് കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അറയ്ക്കൽ മോഹനന്റെ മകൻ രാഹുൽ (18)നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മുതൽ രാഹുലിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു.
രാത്രി കിണറിനു മുകളിൽ ഇട്ടിരുന്ന വല നീങ്ങി കിടക്കുന്നത് കണ്ട് പുതുക്കാട് പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിൽ രാഹുലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
സ്റ്റേഷൻ ഓഫീസർ മുരളീധരൻ, ലീഡിംഗ് ഫയർമാൻ ജോളിസൻ, ഫയർമാൻമാരായ രഞ്ജിത്ത്, ഉല്ലാസ്, ദിനുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രാഹുലിനെ പുറത്ത് എടുത്തത്. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് : ഗീത, സഹോദരി : ഹരിത.