പത്തനാപുരം: കുന്നിക്കോട് പത്തനാപുരം പ്രധാന പാതയിൽ ആവണീശ്വരത്ത് റയിൽവേ ക്രോസിംഗിൽ മേൽപാലം വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കം. മിക്ക സമയങ്ങളിലും ട്രെയിൻ കടന്നു പോകുന്നതിനായി ഗേറ്റ് അടയ്ക്കുമ്പോൾ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
കോന്നി പത്തനാപുരം ഭാഗത്ത് നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെ ഭാഗങ്ങളിൽ പോകുന്നതിനായി എളുപ്പമാർഗമായ പാതയിലാണ് റെയിൽപാത. രോഗികളുമായി എത്തുന്ന ആംബുലൻസുകളും കുടുങ്ങുന്നത് പതിവാണ്. കന്യാകുമാരി. തിരുവനന്തപുരം ഭാഗത്ത് നിന്നുള്ള ശബരിമല തീർത്ഥാടകരും ഇതുവഴിയാണ് കടന്നു പോകുന്നത്.
മാറി മാറി വരുന്ന ജനപ്രതിനിധികൾ മേൽപാലം നിർമ്മിക്കുന്നതിന് വേണ്ടുന്ന നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനങ്ങൾ നല്കാറുണ്ടെങ്കിലും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ലന്നതാണ് വാസ്തവം.കേരളത്തിൽ പുതുതായി നിർമ്മാണ അനുമതി ലഭിച്ച മേൽപാലങ്ങളുടെ ലിസ്റ്റിൽ ആവണീശ്വരവും ഇടം നേടിയെങ്കിലും പിന്നീട് അതിനെ പറ്റി ഒരു വിവരവുമില്ലന്നും ആക്ഷേപമുണ്ട്.
കൊല്ലം ചെങ്കോട്ട പാതയിൽ ഗേജ്മാറ്റ ജോലികൾ പൂർത്തിയായതോടെ ഇനിയും കൂടുതൽ ട്രയിനുകൾ ഇതുവഴി ഓടി തുടങ്ങുന്നതോടെ ഗതാഗത തടസംരൂക്ഷമാകും.ജനപ്രതിനിധികൾ ഇടപെട്ട് എത്രയും വേഗം മേൽപാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.