ചവറ : പൊതുമേഖലാസ്ഥാപനമായ കെഎംഎംഎല്ലിനെ തകർക്കാൻ എൽഡിഎഫ് സർക്കാർ ഗൂഢശ്രമം നടത്തുന്നതായി എൻകെ പ്രേമചന്ദ്രൻ എംപി .ടൈറ്റാനിയം കോംപ്ലെക്സ് എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ കമ്പനികളിൽ നിന്നു കൂടുതൽ തുക നൽകി ബെനിഫിഷ്യറി ഇൽമനൈറ്റ് വാങ്ങി കമ്പനിയെ തകർക്കാനാണ് ശ്രമമെന്ന് എം.പി. പറഞ്ഞു. മുൻ മന്ത്രി ഷിബുബേബിജോൺ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മനോജ് പോരുകര, കോക്കാട്ട് റഹീം , റോബിൻ ഫെയറിയ , കോയാക്കുട്ടി ,ഉണ്ണികൃഷ്ണൻ, സി.പി.സുധീഷ് കുമാർ ,തുടങ്ങിയവർ പ്രസംഗിച്ചു.