കൊച്ചി: പ്രക്ഷോഭം നിര്‍ത്തിവച്ചാല്‍ ശബരിമല വിഷയത്തില്‍ പരസ്യ സംവാദമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയ്ക്കു മറുപടി പറയുകയായിരുന്നു കോടിയേരി.
കഴിഞ്ഞ ദിവസം പരസ്യ സംവാദത്തിനുള്ള കോടിയേരിയുടെ വെല്ലുവിളി ശ്രീധരന്‍പിള്ള സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം നിർത്തിവച്ചാൽ സംവാദമെന്ന നിലപാടുമായി കോടിയേരി രംഗത്തെത്തിയിരിക്കുന്നത്. പ്രക്ഷോഭം നിര്‍ത്തി സംവാദത്തിനില്ലെന്നാണ് ശ്രീധരന്‍പിള്ളയുടെ നിലപാടെന്നു കോടിയേരി പറഞ്ഞു.