പണ്ടുമുതലേ ശ്രീനിവാസന്, സത്യന് അന്തിക്കാട് കൂട്ടുക്കെട്ട് എന്നാല്‍ മലയാളികള്‍ക്ക് ഒരു ഗംഭീര സദ്യ ആസ്വദിക്കുന്ന അനുഭൂതിയാണ് സമ്മാനിക്കുക. അപ്പോള്‍ ആ കൂട്ടുകെട്ടിലേയ്ക്ക് ഫഹദ് ഫാസിലെന്ന നടന വിസ്മയം കൂടി ചേര്‍ന്നാലോ. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ശ്രീനിവാസന്, സത്യന് അന്തിക്കാട് കൂട്ടികെട്ടില്‍ ഒരുങ്ങുന്ന ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ട്രെയിലര്‍ കൂടി പുറത്തു വന്നതോടെ ത്രില്ലടിച്ചിരിക്കുകയാണ് തനിനാടന്‍ സിനിമകളുടെ ആരാധകരായ മലയാളികള്‍.
വളരെ രസകരമാണ് ചിത്രമെന്ന സൂചനയാണ് ഒരു മിനിറ്റും മൂന്നു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസര്‍ നല്‍കുന്നത്. കല്ല്യാണസദ്യയില്‍ പങ്കെടുക്കുന്ന ഒരു ടിപ്പിക്കല്‍ മലയാളിയുടെ പൊതുസ്വഭാവത്തെ വളരെ ഹാസ്യാത്മകമായി തന്നെ ടീസറില്‍ ആവിഷ്കരിച്ചിരിക്കുന്നു.
ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന് അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്’. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന് എന്ന പേര് ‘പി.ആര്.ആകാശ് ‘ എന്നു പരിഷ്കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.’ അരവിന്ദന്റെ അതിഥികള്‍’, ‘ലവ് 24ത7’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക.
സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന് എസ്.കുമാറാണ്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.