കൊട്ടാരക്കര: സ്വന്തം മുറിയിൽ ഉറങ്ങിക്കിടന്ന പത്താം ക്ലാസുകാരിയെ പുലർച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കൊട്ടാരക്കര മുട്ടറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർഥിനിയുമായ പെൺകുട്ടിക്കാണ് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റത്.
പെൺകുട്ടിയെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.പുലർച്ചെ വീടിനു പുറത്തു കണ്ടെത്തിയ പെൺകുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. പൊള്ളൽ ഗുരുതരമല്ല.
രാത്രിയിൽ വീട്ടിലെത്തിയ രണ്ടു യുവാക്കൾ തന്നെ വീട്ടിൽ നിന്നും വലിച്ചിറക്കി പൊള്ളലേൽപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി ബന്ധുക്കൾക്കും പോലീസിനും നൽകിയിട്ടുള്ള മൊഴി. മൊബൈൽ ഫോണുകളും ടവർ ലൊക്കേഷനുകളും പരിശോധിച്ചു വരികയാണ് പോലീസ്.