പയ്യന്നൂര്‍: കോടതി വിധിയുടെ പേര് പറഞ്ഞ് വിശ്വാസികളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഭരണക്കാര്‍ ശ്രമിക്കുന്നതെന്നും മുത്തലാഖിന്റെയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെയും പേരിലുള്ള കോടതി വിധികള്‍ നടപ്പാക്കുമെന്ന് പറയുന്ന സര്‍ക്കാറുകള്‍ വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി.
മുസ്ലിംകള്ക്കും, ഹിന്ദു വിശ്വാസികള്‍ക്കും നേരെ ഉയര്‍ന്നു വന്നിരിക്കുന്ന ഈ വെല്ലുവിളി മറ്റുമത വിശ്വാസികള്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാർഥം പയ്യന്നൂര്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച വാഹന ജാഥയും സിംഗപ്പൂര്‍ പയ്യന്നൂര്‍ മണ്ഡലം കെഎംസിസി ഒരുക്കിയ പാട്ട് വണ്ടിയുടെയും ഉദ്ഘാടനം എട്ടിക്കുളത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എ.ഒ.പി. ഹമീദ് അധ്യക്ഷത വഹിച്ചു. കെ.ടി. സഹദുള്ള, ഇബ്രാഹിം മാസ്റ്റര്‍, എസ്.എ. ശുക്കൂര്‍ ഹാജി, എ.പി. റുഖ്നുദ്ദീന്‍, കെ.കെ. അഷറഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.