ന്യൂഡൽഹി: വിഷലിപ്തമായ വിദ്വേഷ പരാമർശവുമായി ബിജെപി എംപി സാക്ഷി മഹാരാജ്. ഡൽഹിയിലെ ജുമാ മസ്ജിദ് പൊളിച്ചു നീക്കിയാൽ അടിയിൽ ഹൈന്ദവ വിഗ്രഹങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് ബിജെപി എംപി പറഞ്ഞത്.
തന്റെ മണ്ഡലമായ ഉന്നാവോയിൽ മാധ്യമപ്രവർത്തകർക്ക് മുന്നിലാണ് വിവാദ പ്രസംഗങ്ങൾക്കു കുപ്രിസിദ്ധി നേടിയ സാക്ഷി മഹാരാജ് സംസാരിച്ചത്. ഇക്കാര്യം താൻ മുൻപും പറഞ്ഞിട്ടുണ്ട്. അതിൽതന്നെ ഉറച്ചു നിൽക്കുന്നു.
രാജ്യത്ത് വൻ തോതിൽ ക്ഷേത്രങ്ങൾ തകർത്താണ് മുഗൾ ഭരണാധികാരികൾ പള്ളികൾ നിർമിച്ചത്. ഇക്കാര്യം തെറ്റാണെന്നു തെളിയിക്കുന്നവർക്ക് തന്നെ തൂക്കിലേറ്റാമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
അയോധ്യയിൽ ക്ഷേത്രം നിർമിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത്ഷാ ഉറപ്പു നൽകിയിട്ടുണ്ട്. മുഗൾ ചക്രവർത്തി ഷാജഹാൻ 1644നും 1656നും ഇടയിൽ പണികഴിപ്പിച്ചതാണ് ഡൽഹിയിലെ ജുമാ മസ്ജിദ്.