ഓഹരി സൂചികകൾക്കു തളർച്ച

ഓഹരി അവലോകനം / സോണിയ ഭാനു

രൂ​​പ​​യു​​ടെ ക​​രു​​ത്തും എ​​ണ്ണവി​​പ​​ണി​​യി​​ലെ ത​​ണു​​പ്പും ഓ​​ഹ​​രി​സൂ​​ചി​​ക​​യു​​ടെ ര​​ക്ഷ​​യ്ക്ക് ഉ​​പ​​ക​​രി​​ച്ചി​​ല്ല. ഫോ​​റെ​​ക്സ് മാ​​ർ​​ക്ക​​റ്റി​​ൽ ഡോ​​ള​​റി​​നുമു​​ന്നി​​ൽ രൂ​​പ​​യ്ക്ക് ശ്ര​​ദ്ധ​​യ​​മാ​​യ തി​​രി​​ച്ചു​വ​​ര​​വ് കാ​​ഴ്ച​വ​യ്ക്കാ​നാ​​യെ​​ങ്കി​​ലും ഓ​​ഹ​​രി​നി​​ക്ഷേ​​പ​​ക​​ർ ഉ​​യ​​ർ​​ന്ന ത​​ല​​ത്തി​​ൽ ലാ​​ഭ​​മെ​​ടു​​പ്പി​​ന് ഉ​​ത്സാ​​ഹി​​ച്ച​​ത് സെ​​ൻ​​സെ​​ക്സി​​നെ​​യും നി​​ഫ്റ്റി​​യെ​​യും ഒ​​രു​പോ​​ലെ ത​​ള​​ർ​​ത്തി.

ന​​വം​​ബ​​ർ സീ​​രീ​​സ് സെ​​റ്റി​​ൽ​​മെ​​ന്‍റി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് വി​​പ​​ണി. കേ​​വ​​ലം നാ​​ലു ദി​​വ​​സം മാ​​ത്രം ശേ​​ഷി​​ക്കു​​ന്ന​​തി​​നാ​​ൽ ലോം​ഗ് ക​​വ​​റിം​ഗി​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ ത​​ള്ളി​​ക്ക​​ള​​യാ​​നാ​​വി​​ല്ല. നി​​ഫ്റ്റി 10,769 പോ​​യി​​ന്‍റ് വ​​രെ ക​​യ​​റി. ക​​ഴി​​ഞ്ഞ ല​​ക്കം സൂ​​ചി​​പ്പി​​ച്ച 10,762 ലെ ​​ത​​ട​​സം ആ​​ദ്യകു​​തി​​പ്പി​​ൽ ദേ​​ഭി​​ച്ചെ​​ങ്കി​​ലും അ​​ധി​​ക​​നേ​​രം ഈ ​​റേ​​ഞ്ചി​​ൽ പി​​ടി​​ച്ചു​നി​​ൽ​​ക്കാ​​നാ​​യി​​ല്ല.

ഇ​​തോ​​ടെ ത​​ള​​ർ​​ച്ച​യി​​ൽ അ​​ക​​പ്പെ​​ട്ട വി​​പ​​ണി​​ക്കു മു​​ൻ​​വാ​​രം വ്യ​​ക്ത​​മാ​​ക്കി​​യ 10,533 ലെ ​​താ​​ങ്ങ് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ അ​​വ​​സാ​​ന നി​​മി​​ഷ​​ങ്ങ​​ളി​​ൽ ന​​ഷ്ട​​പ്പെ​​ട്ട് 10,526 ൽ ​​ക്ലോ​​സ് ചെ​​യ്തു. 155 പോ​​യി​​ന്‍റ് പ്ര​​തി​​വാ​​ര ന​​ഷ്ട​​മാ​​ണ് നി​​ഫ്റ്റി​​ക്ക് നേ​​രി​​ട്ട​​ത്.

ഡെ​​യ്‌​ലി ചാ​​ർ​​ട്ടി​​ൽ വി​​പ​​ണി ബു​​ള്ളി​​ഷ് ട്ര​​ൻ​​റ്റി​​ലാ​​ണ്. എ​​ന്നാ​​ൽ, വ്യാ​​ഴാ​​ഴ്ച ന​​ട​​ക്കു​​ന്ന സെ​​റ്റി​​ൽ​​മെ​ന്‍റി​​നു മു​​ന്നോ​​ടി​​യാ​​യി സൂ​​ചി​​ക​​യി​​ൽ ശ​​ക്ത​​മാ​​യ ചാ​​ഞ്ചാ​​ട്ട​ത്തി​​ന് ഇ​​ട​​യു​​ണ്ട്. ഈ ​​വാ​​രം ആ​​ദ്യ​പ​​കു​​തി​​യി​​ൽ ഏ​​റെ നി​​ർ​​ണാ​​യ​​കം 10,512 പോ​​യി​​ന്‍റാ​ണ്. ഇ​​തു നി​​ല​​നി​​ർ​​ത്താ​​നാ​​യി​​ല്ലെ​​ങ്കി​​ൽ 10,435 ലേ​​ക്കും തു​​ട​​ർ​​ന്ന് 10,345 പോ​​യി​​ന്‍റി​ലേ​​ക്കും നി​​ഫ്റ്റി സാ​​ങ്കേ​​തി​​ക പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്താം.

സെ​​ക്ക​​ൻ​​ഡ് സ​​പ്പോ​​ർ​​ട്ടി​​ലേ​​ക്ക് സൂ​​ചി​​ക അ​​ടു​​ത്താ​​ൽ സ്വാ​​ഭ​​വി​​ക​​മാ​​യും ഡി​​സം​​ബ​​ർ ആ​​ദ്യം 10,088 റേ​​ഞ്ചി​​നെ സു​​ചി​​ക ഉ​​റ്റുനോ​​ക്കാം. എ​​ന്നാ​​ൽ, മി​​ക​​വി​​നു തു​​നി​​ഞ്ഞാ​​ൽ 10,692 ൽ ​​വ​​ൻ​​മ​​തി​​ലു​​ണ്ട്. 10,700 നു ​മു​​ക​​ളി​​ൽ ഇ​​ടം ക​​ണ്ട​​ത്താ​​ൻ തു​​ട​​ർ​​ച്ച​യാ​​യി ഏ​​ഴ് ആ​​ഴ്ച​ക​​ളി​​ൽ ന​​ട​​ത്തി​​യ ശ്ര​​മ​​ങ്ങ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. നി​​ഫ്റ്റി​​യു​​ടെ 50 ആ​​ഴ്ച​​ക​​ളി​​ലെ ശ​​രാ​​ശ​​രി ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ 10,730 റേ​​ഞ്ചി​​ലാ​​ണ്.

നി​​ഫ്റ്റി​​യു​​ടെ ഡെ​​യ്‌​ലി ചാ​​ർ​​ട്ട് പ​​രി​​ശോ​​ധി​​ച്ചാ​​ൽ സൂ​​പ്പ​​ർ ട്രെ​​ൻ​​ഡ് ബു​​ള്ളി​​ഷ് ട്ര​​ൻ​ഡി​ലാ​​ണ്. പാ​​രാ​​ബോ​​ളി​​ക് എ​​സ്എ​ആ​​ർ, ഫു​​ൾ സ്റ്റോ​​ക്കാ​​സ്റ്റി​​ക്, ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്, സ്ലോ ​​സ്റ്റോ​​ക്കാ​​സ്റ്റി​​ക് എ​​ന്നീ ദു​​ർ​​ബ​​ലാ​​വ​​സ്ഥ​​യ്ക്കു​​ള്ള സാ​​ധ്യ​​ത​​ക​​ളി​​ലേ​​ക്കു വി​​ര​​ൽ​ചൂ​​ണ്ടു​​ന്നു.

ബോം​​ബെ സെ​​ൻ​​സെ​​ക്സ് 476 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ലാ​​ണ്. വാ​​രാ​​രം​​ഭ​​ത്തി​​ൽ 35,797 പോ​​യി​​ന്‍റ് വ​​രെ സെ​​ൻ​​സെ​​ക്സ് മു​​ന്നേ​​റി​​യെ​​ങ്കി​​ലും ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ അ​​ല​​യ​​ടി​​ച്ച വി​​ല്പ​ന ത​​രം​​ഗ​​ത്തി​​ൽ സൂ​​ചി​​ക 35,000 ലെ ​​താ​​ങ്ങും ത​​ക​​ർ​​ത്ത് 34,981 വ​​രെ ഇ​​ടി​​ഞ്ഞു.

മു​​ൻ​വാ​​രം സൂ​​ചി​​പ്പി​​ച്ച ആ​​ദ്യ താ​​ങ്ങാ​​യ 34,958 നി​​ല​​നി​​ർ​​ത്താ​​ൻ ക്ലോ​​സിം​ഗ് വേ​​ള​​യി​​ൽ വി​​പ​​ണി​​ക്കാ​​യി. ഈ ​​വാ​​രം 34,679 പോ​​യി​​ന്‍റിൽ ആ​​ദ്യ സ​​പ്പോ​​ർ​​ട്ടു​​ണ്ട്. ഇ​​തുന​​ഷ്ട​​പ്പെ​​ട്ടാ​​ൽ 34,378 ലെ ​​താ​​ങ്ങ് നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ്ട് 35,539 പോ​​യി​​ന്‍റി​ലേ​​ക്കും തു​​ട​​ർ​​ന്ന് 36,098 ലേ​​ക്കും മു​​ന്നേ​​റാ​​ൻ സെ​​ൻ​​സെ​​ക്സ് ശ്ര​​മി​​ക്കാം.

വി​​ദേ​​ശ​നി​​ക്ഷേ​​പ സ്ഥാ​​പ​​ന​​ങ്ങ​​ൾ ന​​വം​​ബ​​ർ 19 മു​​ത​​ൽ 22 കാ​​ല​​യ​​ള​​വി​​ൽ 855.61 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം പി​​ൻ​​വ​​ലി​​ച്ചു. അ​​തേ​​സ​​മ​​യം, ആ​​ഭ്യ​​ന്ത​​ര നി​​ക്ഷേ​​പ​​ക സ്ഥാ​​പ​​ന​​ങ്ങ​​ൾ 302.09 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി. ഒ​​ക്‌​ടോ​​ബ​​റി​​ൽ 38,200 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം തി​​രി​​ച്ചു​പി​​ടി​​ച്ചു.

ര​​ണ്ടു വ​ർ​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ക​​ന​​ത്ത വി​​ല്പ​ന സ​​മ്മ​​ർ​​ദ​ത്തെ​​യാ​​ണ് ക​​ഴി​​ഞ്ഞ​​മാ​​സം വി​​പ​​ണി ദ​​ർ​​ശി​​ച്ച​​ത്. എ​​ന്നാ​​ൽ, ന​​വം​​ബ​​റി​​ൽ ഇ​​തി​​ന​​കം അ​​വ​​ർ 6310 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ന​​ട​​ത്തി. ഫോ​​റെ​​ക്സ് മാ​​ർ​​ക്ക​​റ്റി​​ൽ രൂ​​പ ന​​ട​​ത്തി​​യ തി​​രി​​ച്ചു​വ​​ര​​വും രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ എ​​ണ്ണ വി​​ല കു​​റ​​ഞ്ഞ​​തും വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രെ ആ​​ക​​ർ​​ഷി​​ച്ചു.

റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ പ​​ലി​​ശ​നി​​ര​​ക്ക് പ​​രി​​ഷ്ക്ക​​രി​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണ്. ഡി​​സം​​ബ​​ർ അ​​ഞ്ചി​​ന് കേ​​ന്ദ്ര​ബാ​​ങ്ക് യോ​​ഗം ചേ​​രു​​ന്നു​​ണ്ട്. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഇ​​ടി​​യു​​ന്ന​​ത് ധ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന് ആ​​ശ്വാ​​സ​​മാ​​ണ്.

ഒ​ക്‌​ടോ​ബ​​ർ ആ​​ദ്യം ബാ​​ര​​ലി​​ന് 85.95 ഡോ​​ള​​റി​​ൽ നീ​​ങ്ങി​​യ എ​​ണ്ണ​വി​​ല ഇ​​തി​​ന​​കം 62.35 ഡോ​​ള​​റി​​ലേ​​ക്ക് താ​​ഴ്ന്നു. വി​​പ​​ണി​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ 52.49 ഡോ​​ള​​റി​​ലും 48.70 ഡോ​​ള​​റി​​ലു​​മാ​​ണ് സ​​പ്പോ​​ർ​​ട്ട്. വി​​നി​​മ​​യ വി​​പ​​ണി​​യി​​ലേ​​ക്ക് തി​​രി​​ഞ്ഞാ​​ൽ 71.97 ൽ​നി​​ന്ന് രൂ​​പ​​യു​​ടെ മൂ​​ല്യം ര​​ണ്ട് മാ​​സ​​ത്തി​​നി​​ട​​യി​​ലെ മി​​ക​​ച്ച നി​​ല​​വാ​​ര​​മാ​​യ 70.65 ലേ​​ക്ക് മെ​​ച്ച​​പ്പെ​​ട്ടു. രൂ​​പ​​യു​​ടെ നി​​ല​​വി​​ലെ ച​​ല​​ന​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ 69.56 ലേ​​ക്ക് ഇ​​ന്ത്യ​​ൻ​ നാ​​ണ​​യം ശ​​ക്തി​​പ്രാ​​പി​​ക്കാം.

ഏ​​ഷ്യ​​ൻ ഓ​​ഹ​​രി ഇ​​ൻ​​ഡ​​ക്സു​​ക​​ൾ പ​​ല​​തും വാ​​രാ​​ന്ത്യം വി​​ല്പ​ന​​ക്കാ​​രു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണ്. നീ​​ക്കി സൂചി​​ക മാ​​ത്ര​​മാ​​ണ് ക​​രു​​ത്ത് നി​​ല​​നി​​ർ​​ത്തി​​യ​​ത്. ചൈ​​ന​​യി​​ൽ ഷാ​​ങ്ഹാ​​യി സൂചി​​ക ര​​ണ്ട് ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു. അ​​തേ​സ​​മ​​യം, യൂ​​റോ​​പ്യ​​ൻ ഇ​​ൻ​​ഡ​​ക്സു​​ക​​ൾ മി​​ക​​വി​​ലാ​​ണ്. അ​​മേ​​രി​​ക്ക​​യി​​ൽ പ്ര​​മു​​ഖ ഇ​​ൻ​​ഡ​​ക്സു​​ക​​ൾ മൂ​​ന്ന് ശ​​ത​​മാ​​നം ത​​ക​​ർ​​ച്ചയെ അ​​ഭി​​മു​​ഖീ​​ക​​രി​​ച്ചു. യു​എ​​സ് ഇ​​ൻ​​ഡ​​ക്സു​​ക​​ൾ​​ക്ക് ന​​വം​​ബ​​ർ അ​​വ​​സാ​​നം ഇ​​ത്ര ശ​​ക്ത​​മാ​​യ തി​​രി​​ച്ച​​ടി​ നേ​​രി​​ടു​​ന്ന​​ത് 2011നു ​​ശേ​​ഷം ആ​​ദ്യ​​മാ​​ണ്.

Related posts