വോട്ടു കിട്ടാനുള്ള പെടാപ്പാട് ! വോട്ടര്‍മാരെ സ്വാധീനിക്കാനായി അവരുടെ ഷൂ പോളീഷ് ചെയ്ത് സ്ഥാനാര്‍ഥി…

ഭോപ്പാല്‍: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും വോട്ടു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. വോട്ടിനായി എന്തും ചെയ്യാന്‍ സന്നദ്ധരായി സ്ഥാനാര്‍ഥികളും മുമ്പോട്ടു വന്നിരിക്കുകയാണ്. ചിലര്‍ ആരും ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് വോട്ടിനു വേണ്ടി ചെയ്യുന്നത് എന്നതും കൗതുകമായിരിക്കുകയാണ്.

രാഷ്ട്രീയ അമാജന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഷരദ് സിംഗ് വോട്ടര്‍മാരുടെ ഷൂ പോളീഷ് ചെയ്താണ് വ്യത്യസ്ഥനായത്. ഷരദിന്റെ ചിഹ്നവും ഷൂസ് തന്നെയാണ്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഷൂപോളീഷ് ചെയ്ത് വോട്ട് പിടിക്കാന്‍ ഷരദ് ഇറങ്ങിയിരിക്കുന്നത്. ഇത് സ്വതന്ത്രമായ ചിഹ്നമാണെന്നും മറ്റാരും ഷൂ ചിഹ്നം എടുക്കാന്‍ മുന്നോട്ട് വരില്ലെന്നും അദ്ദേഹം പറയുന്നു. എന്തായാലും സംഭവം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

Related posts