പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച് വ​നംവ​കു​പ്പ് ; കോ​ട്ട​പ്പാ​റ​യു​ടെ മ​ഞ്ഞു​കാ​ല ദൃ​ശ്യം ആസ്വദിക്കാനാകാതെ സന്ദർശകർ

തൊ​ടു​പു​ഴ: ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ സ്ഥാ​നം പി​ടി​ച്ച കോ​ട്ട​പ്പാ​റ​യെ​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലെ ദൃ​ശ്യ​ഭം​ഗി സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​ന്യ​മാ​കു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കോ​ട്ട​പ്പാ​റ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് കാ​ഷ്മീ​രി​ലോ കൊ​ടൈ​ക്ക​നാ​ലി​ലോ ആ​ണ് ഈ ​സ്ഥ​ലം എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച​വ​ർ ഒ​ട്ടേ​റെ. കോ​ട്ട​പ്പാ​റ​യെ​ക്കു​റി​ച്ച​റി​ഞ്ഞ് ഇ​വി​ടേ​ക്ക് ദി​വ​സേ​ന എ​ത്തു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​രാ​ണ്.

പു​ല​ർ​കാ​ല​ത്തി​ൽ പ്ര​കൃ​തി മ​ഞ്ഞു പു​ത​ച്ചു​റ​ങ്ങു​ന്ന മ​നോ​ഹ​ര കാ​ഴ്ച കോ​ട്ട​പ്പാ​റ മ​ല​യു​ടെ മു​ക​ളി​ൽ നി​ന്നു കാ​ണാ​ൻ ഇ​വി​ടേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹ​മാ​ണ്.ത​ണു​ത്ത പ്ര​ഭാ​ത​ങ്ങ​ളി​ൽ മ​ഞ്ഞി​ന്‍റെ മാ​സ്മ​രി​ക ദൃ​ശ്യ​മാ​ണ് കോ​ട്ട​പ്പാ​റ സ​മ്മാ​നി​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​ട്ട​പ്പാ​റ​യു​ടെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ച് വ​നം വ​കു​പ്പ് ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച് ഇ​ന്ന​ലെ ബോ​ർ​ഡ് സ്ഥാ​പി​ച്ചു. മേ​ഖ​ല​യി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്നാ​ൽ ശി​ക്ഷാ​ർ​ഹ​രാ​ണെ​ന്ന മു​ന്ന​റി​യി​പ്പു ബോ​ർ​ഡാ​ണ് വ​നം വ​കു​പ്പ് ഇ​വി​ടെ സ്ഥാ​പി​ച്ച​ത്.

തൊ​ടു​പു​ഴ​യ്ക്കു സ​മീ​പ​ത്തെ വ​ണ്ണ​പ്പു​റ​ത്തു നി​ന്നും മു​ള്ള​രി​ങ്ങാ​ട് റൂ​ട്ടി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ കോ​ട്ട​പ്പാ​റ​യി​ലെ​ത്താം. കോ​ട്ട​പ്പാ​റ കു​രി​ശു പ​ള്ളി​ക്കു സ​മീ​പ​ത്തു നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ന​ട​ന്നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​രു​ന്നേ​കു​ന്ന ദൃശ്യ​ഭം​ഗി വീ​ക്ഷി​ക്കാ​നാ​വും. മ​ഞ്ഞി​ന്‍റെ പു​ത​പ്പ് മെ​ല്ലെ മെ​ല്ലെ പ്ര​കൃ​തി നീ​ക്കു​ന്ന ദൃ​ശ്യ​ഭം​ഗി കാ​ണാ​ൻ പു​ല​ർ​ച്ചെ ത​ന്നെ എ​ത്ത​ണ​മെ​ന്നു മാ​ത്രം.

കോ​ട്ട​പ്പാ​റ​യു​ടെ ദൃ​ശ്യ​ചാ​രു​ത കാ​ല​ങ്ങ​ളാ​യി ഉ​ണ്ടെ​ങ്കി​ലും ഈ ​സ്ഥ​ല​ത്തെ​ക്കു​റി​ച്ച് പു​റം​ലോ​ക​മ​റി​യു​ന്ന​ത് അ​ടു​ത്ത കാ​ല​ത്താ​ണ്. സാ​ധാ​ര​ണ​യാ​യി സ​മീ​പ​വാ​സി​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ പു​ല​ർ​കാ​ല​ദൃ​ശ്യ​ഭം​ഗി വീ​ക്ഷി​ക്കാ​നെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ​യും മ​റ്റു മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും ഈ ​മ​നോ​ഹ​ര സ്ഥ​ല​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്താ​ൻ തു​ട​ങ്ങി​യ​ത്.

നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മാ​യി കൂ​ട്ട​മാ​യാ​ണ് യു​വാ​ക്ക​ളും കു​ടും​ബ​ങ്ങ​ളും കോ​ട്ട​പ്പാ​റ​യു​ടെ പു​ല​ർ​കാ​ല കാ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​യി​രു​ന്ന​ത്. പോ​ലീ​സി​നു പോ​ലും സ​ന്ദ​ർ​ശ​ക​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ. തൊ​ടു​പു​ഴ​യി​ൽ നി​ന്നും 20 കി​ലോ​മീ​റ്റ​റും മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും 25 കി​ലോ​മീ​റ്റ​റും കോ​ത​മം​ഗ​ല​ത്തു നി​ന്നും 27 കി​ലോ​മീ​റ്റ​റും യാ​ത്ര ചെ​യ്താ​ൽ കോ​ട്ട​പ്പാ​റ​യി​ലെ​ത്താം.

ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു വ​രെ കോ​ട്ട​പ്പാ​റ​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ കേ​ട്ട​റി​ഞ്ഞ് സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​വി​ടെ പ​വ​ലി​യ​ൻ സ്ഥാ​പി​ക്കാ​ൻ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഉ​ദ്യ​മം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കാ​ളി​യാ​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​നു കീ​ഴി​ൽ വ​രു​ന്ന മേ​ഖ​ല​യാ​ണ് കോ​ട്ട​പ്പാ​റ.

ഇ​വി​ടെ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ത്താ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്. കൂ​ടാ​തെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ​ക്ക​ണ്ട് വ​ന​ഭൂ​മി കൈ​യേ​റാ​നു​ള്ള സാ​ധ്യ​ത​ക​ളും വ​നം വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​ണ് ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യാ​ൽ കോ​ട്ട​പ്പാ​റ​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ​ക്ക് ഇ​ത് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​തി​നാ​ൽ ഈ ​ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം വ​നം വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Related posts