ശാന്തിപുരം: മദ്യശാലകളെ നിയന്ത്രിക്കാനുള്ള അധികാരം പഞ്ചായത്തുകൾക്ക് തിരികെ നൽകിയാൽ ശാന്തിപുരം പോലുള്ള പ്രദേശത്ത് ബാറുകൾ ഉണ്ടാവില്ലെന്ന് കേരള മദ്യ നിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ശാന്തിപുരം നിവാസികളുടെ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മൊയ്തീൻ എടച്ചാലിൽ അധ്യക്ഷത വഹിച്ചു.
സമരഭടൻമാരെ അഭിവാദ്യം ചെയ്തുകൊണ്ട് മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി സി.സി.സാജൻ, ടി.കെ.വിജയൻ മാസ്റ്റർ, സി.എസ്.രവീന്ദ്രൻ, ഗബ്രിയേൽ, എ.പി.രാധാകൃഷ്ണൻ, അബ്ദുൾ ഖാദർ ചെളിങ്ങാട്ട്, രാധിക, അബ്ബാസ് ചാമക്കാല, റെഷീദ് മാസ്റ്റർ, അമിറലി പതിയാശേരി, അഷറഫ് മാണികുന്നത്ത്, നജു ഇസ്മയിൽ, കെ.എം.ഷാനിർ, സുധി പൂകോട്, അമീർ പുതുപ്പുള്ളി, ബഷീർ വടക്കൻ, ബഷീർ കാട്ടകത്ത്, കെ.ആർ.നിധീഷ് കുമാർ, കെ.കെ.സഫറലിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.പ്രസിഡന്റ് റെഫീഖ് മുഹമ്മദ് സ്വാഗതവും സെക്രട്ടറി യു.എ.മുഹമ്മദാലി നന്ദിയും പറഞ്ഞു.