സിനിമയോടൊപ്പം ബിസിനസ് മേഖലയിലും ഒരുപോലെ താരമായിരിക്കുകയാണ് നടന് ധര്മജന് ബോള്‍ഗാട്ടി. മലയാള സിനിമയിലെ നിരവധി താരങ്ങള്‍ ഇപ്പോള്‍ ധര്‍മജന്റെ ബിസിനസ് സംരഭമായ ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഭാഗമായി കഴിഞ്ഞു.
ഇപ്പോഴിതാ ധര്‍മജന്റെ ‘ധര്‍മൂസ് ഫിഷ് ഹബ്’ മത്സ്യവില്പന ശൃംഖല ഏറ്റെടുത്ത് നടന് വിജയരാഘവനും. കോട്ടയത്താണ് ധര്‍മൂസ് ഫിഷ് ഹബിന്റെ പുതിയ ഫ്രാഞ്ചൈസിക്ക് തുടക്കമായിരിക്കുന്നത്. ബിജു മേനോന് ആയിരുന്നു ഉദ്ഘാടകന്‍. രമേശ് പിഷാരടി, സുരേഷ് കൃഷ്ണ, വിജരാഘവന്,ധര്മജന്, കലാഭവന്‍ പ്രചോദ്, പൊന്നമ്മ ബാബു, കോട്ടയം പ്രദീപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോട്ടയത്ത് കളത്തിപ്പടിയില്‍ നടന്ന ഉത്ഘാടനത്തിന് വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. വിജയരാഘവന് ഈ ഫ്രാഞ്ചൈസി ഏറ്റെടുക്കാനുള്ള കാരണം ധര്മജന് തന്നെ വെളിപ്പെടുത്തുകയും ചെയ്തു: ‘കുട്ടേട്ടന് (വിജയരാഘവന്) കൊച്ചിയില്‍ ഷൂട്ടിങിനു വരുമ്പോഴൊക്കെ എന്നെ വിളിക്കും, ‘ധര്‍മജാ ഞാന്‍ അവിടെ വരുമ്പോള്‍ നല്ല മീന്‍ തരണമെന്ന്.’ അപ്പോള്‍ ഞാന്‍ പറയും ‘ചേട്ടാ ഇനി മുതല്‍ ഇങ്ങോട്ടു വരണ്ട ഞങ്ങള്‍ അങ്ങോട്ടുവരാമെന്ന്’.
വിജയരാഘവന്, നാദിര്‍ഷാ, കുഞ്ചാക്കോ ബോബന്, ബിജു മേനോന്, രമേഷ് പിഷാരടി, ടിനി ടോം എന്നിവരാണു ഫ്രാഞ്ചൈസികള്‍ എടുക്കുന്നത്. മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. കൊച്ചിയിലെ മല്‍സ്യബന്ധന ഹബ്ബുകളായ മുളവുകാട്, വൈപ്പിന്‍, വരാപ്പുഴ, ചെല്ലാനം എന്നിവിടങ്ങളിലെ മീന്‍പിടിത്തക്കാരില്‍നിന്നു നേരിട്ടു മീന്‍ വാങ്ങി അയ്യപ്പന്‍കാവിലെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ വില്പനയ്ക്ക് എത്തിക്കുന്ന രീതി സാമ്പത്തികവിജയം കണ്ടതോടെയാണു കൂടുതല്‍ താരങ്ങള്‍ ഇതില്‍ പങ്കുചേരുന്നത്. പ്രതിദിനം ശരാശരി രണ്ടര ലക്ഷം രൂപയുടെ വില്പനയുണ്ട്.