എയ്ഡ്‌സ് വൈറസിനെ പ്രതിരോധിക്കും! ചൈനയില്‍ ജനിതകമാറ്റം വരുത്തിയ ശിശുക്കള്‍ പിറന്നു

ബെ​​​യ്ജിം​​​ഗ്: എ​​​യ്ഡ്സ് വൈ​​​റ​​​സി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ശേ​​​ഷി ന​​​ൽ​​​കു​​​ന്ന​​​ ത​​​ര​​​ത്തി​​​ൽ ഡി​​​എ​​​ൻ​​​എ​​​യി​​​ൽ മാ​​​റ്റം​​​വ​​​രു​​​ത്തി​​​യ ഇ​​​ര​​​ട്ട​​​ക്കു​​​ട്ടി​​​ക​​​ൾ ഈ ​​​മാ​​​സം ചൈ​​​ന​​​യി​​​ൽ പി​​​റ​​​ന്നു​​​വെ​​​ന്ന് ചൈ​​​നീ​​​സ് ശാ​​​സ്ത്ര​​​ജ്ഞ​​​ൻ ഹി ​​​ജി​​​യാ​​​ൻ​​​ക്വേ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ ശാ​​​സ്ത്ര​​​ലോ​​​കം ഇ​​​തു പൂ​​​ർ​​​ണ​​​മാ​​​യി വി​​​ശ്വ​​​സി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​വു​​​ന്നി​​​ല്ല. തി​​​ക​​​ച്ചും അ​​​ധാ​​​ർ​​​മി​​​ക​​​മാ​​​യ ജീ​​​ൻ എ​​​ഡി​​​റ്റിം​​​ഗ് അ​​​മേ​​​രി​​​ക്ക​​​യും ബ്രി​​​ട്ട​​​നും നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്.

എ​​​ലി​​​ക​​​ളി​​​ലും കു​​​ര​​​ങ്ങു​​​ക​​​ളി​​​ലും നി​​​ര​​​വ​​​ധി ത​​​വ​​​ണ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് മ​​​നു​​​ഷ്യഭ്രൂണ​​​ത്തി​​​ൽ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി വി​​​ജ​​​യി​​​ച്ച​​​തെ​​​ന്ന് ജെ​​​കെ എ​​​ന്ന ചു​​​രു​​​ക്ക​​​പ്പേ​​​രു​​​ള്ള ഹി ​​​ജി​​​യാ​​​ൻ​​​ക്വേ പ​​​റ​​​ഞ്ഞു. ലു​​​ലു,നാ​​​നാ എ​​​ന്നീ പേ​​​രുകളുള്ള ഇ​​​ര​​​ട്ട​​​ക​​​ൾ​​​ക്ക് എ​​​ച്ച്ഐ​​​വി രോ​​​ഗ​​​ത്തി​​​ന് എ​​​തി​​​രേ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി​​​യു​​​ണ്ടെ​​​ന്നു ജെ​​​കെ അവകാ ശപ്പെട്ടു. സ്റ്റാ​​​ൻ​​​ഫ​​​ഡ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ പ​​​ഠി​​​ച്ച ജെ​​​കെ ചൈ​​​ന​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി ഷെ​​​ൻ​​​സ​​​നി​​​ലെ സ​​​തേ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts