അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത! വീ​ര്‍​പ്പു​മു​ട്ട​ലൊ​ഴി​യാ​തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്; ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന് സ​മീ​പം അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്

കോ​ഴി​ക്കോ​ട്: ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ക്കു​മ്പോ​ഴും അ​സൗ​ക​ര്യ​ങ്ങ​ളാ​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍. മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ ഈ ​ആ​ശു​പ​ത്രി​യി​ല്‍ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. നി​പ്പ ബാ​ധ​യേ​യും പ്ര​കൃ​തി ദു​ര​ന്ത​ത്തേ​യു​മെ​ല്ലാം അ​തി​ജീ​വി​ക്കു​ന്ന​തി​ല്‍ മാ​തൃ​ക​യാ​യി നി​ന്ന ഈ ​ആ​ശു​പ​ത്രി​യി​ല്‍ പ​ക്ഷെ രോ​ഗി​ക​ള്‍​ക്ക് ഇ​ന്നും ദു​രി​തം​ത​ന്നെ.

വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റം ല​ഭ്യ​മാ​കു​മെ​ന്ന​തി​നാ​ല്‍ മ​ല​ബാ​റി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ല്‍ നി​ന്നും അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള​വ​രു​ള്‍​പ്പെ​ടെ രോ​ഗി​ക​ളെ ചി​കി​ത്സ​യ്ക്കാ​യി രാ​പ്പ​ക​ല്‍ ഭേ​ദ​മ​ന്യേ​യാ​ണ് ഇ​വി​ടേ​ക്കെ​ത്തി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​പോ​ലും അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ളെ ഇ​വി​ടേ​യ്ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഒ​പി. വി​ഭാ​ഗ​ത്തി​ലും ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ലും ഏ​റെ​യാ​ണ് രോ​ഗി​ക​ള്‍ എ​ത്തു​ന്ന​ത്. ഒ ​പി ക​ളി​ലെ​ത്തു​ന്ന അ​വ​ശ​രാ​യ രോ​ഗി​ക​ള്‍​ക്ക് മി​ക്ക​പ്പോ​ഴും ഇ​രി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​വി​ടെ. ആ​വ​ശ്യ​ത്തി​ന് ഇ​രി​പ്പി​ട​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​താ​ണ് ഇ​വ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്ന​ത്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. അ​ത്യാ​സ​ന്ന നി​ല​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ കി​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ല​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത ഡോ​ക്ട​ര്‍​മാ​ര്‍​ക്കും രോ​ഗി​ക​ള്‍​ക്കും ഒ​രു​പോ​ലെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ പ്ര​തി​ഷേ​ധം പ​ല​പ്പോ​ഴും നേ​രി​ടേ​ണ്ടി വ​രു​ന്ന​ത് ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​ണ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യെ​ത്തു​ന്ന​വ​രി​ല്‍ ഏ​റ്റ​വും ദു​രി​ത​മ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത് സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന​വ​ര്‍​ക്കാ​ണ്. ഇ​വി​ടെ പ്ര​സ​വ​ത്തി​നും മ​റ്റ് ചി​കി​ത്സ​ക​ള്‍​ക്കു​മാ​യി ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണ് എ​ത്തു​ന്ന​ത്. പ്ര​സ​വ​ത്തി​നു മു​മ്പും പ്ര​സ​വ​ത്തി​ന് ശേ​ഷ​വും ര​ണ്ടു​പേ​രെ​വീ​തം ഒ​രു ബെ​ഡ്ഡി​ല്‍ കി​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക്. ഇ​തി​നും പു​റ​മെ നി​ല​ത്തും വ​രാ​ന്ത​യി​ലു​മെ​ല്ലാം ന​വ​ജാ​ത ശി​ശു​ക്ക​ളു​മാ​യി കി​ട​ക്കേ​ണ്ടി​വ​രു​ന്ന സ്ത്രീ​ക​ളും കു​റ​വ​ല്ല.

കൂ​ട്ടി​രി​പ്പു​കാ​രു​ടെ സ്ഥി​തി ഇ​തി​ലും ഏ​റെ ദ​യ​നീ​യ​മാ​ണ്. രാ​വി​ലേ​യും വൈ​കീ​ട്ടു​മു​ള്ള പ്ര​വേ​ശ​ന സ​മ​യം ക​ഴി​ഞ്ഞാ​ല്‍ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്ക് പു​റ​ത്ത് ക​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണ്. പു​റ​ത്ത് ഇ​രി​ക്കാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ സ​മീ​പ​ത്തെ മ​ര​ച്ചു​വ​ട്ടി​ലും മ​റ്റു​മാ​യാ​ണ് അ​ധി​കം​പേ​രും ഇ​രി​ക്കു​ന്ന​ത്. മ​ഴ​യും​വെ​യി​ലും കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ഇ​രി​ക്കേ​ണ്ടി​വ​രു​ന്ന​ത്.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ മു​മ്പി​ല്‍ ചെ​റി​യ സ്ഥ​ല​ത്തു​മാ​ത്ര​മാ​ണ് മേ​ല്‍​ക്കൂ​ര സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. മാ​ത്ര​മ​ല്ല ഈ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ പോ​ലും ഏ​റെ പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്.

ഗ്രൗ​ണ്ടി​ലേ​ക്കു​ള്ള വ​ഴി​യി​ലെ ഗേ​റ്റി​ന് സ​മീ​പ​ത്തു ന​ട​ക്കു​ന്ന ക​ച്ച​വ​ട​വും ഇ​രു​പു​റ​വും വാ​ഹ​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ന​ല്‍​കു​ന്ന അ​നു​മ​തി​യും ദു​രി​ത​മാ​കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. പ​ണം ന​ല്‍​കി പാ​ര്‍​ക്കു ചെ​യ്യാ​ന്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന​ടു​ത്തു​വ​രെ അ​നു​മ​തി ന​ല്‍​കു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. ഇ​വ​യ്ക്കി​ട​യി​ലൂ​ടെ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്.

ഗ​ര്‍​ഭി​ണി​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഓ​ട​ക​ള്‍​ക്കു​മു​ക​ളി​ലെ സ്ലാ​ബു​ക​ളും ഗ്രൗ​ണ്ടി​ലെ കു​ഴി​ക​ളും ക​ട​ന്നു വേ​ണം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കെ​ത്താ​ന്‍ . ആ​ശു​പ​ത്രി​ക്കു​മു​മ്പി​ല്‍ ഓ​ട​ക​ള്‍ ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന​തും നി​ത്യ​കാ​ഴ്ച​യാ​ണ്. ആ​ശു​പ​ത്രി മു​റ്റം ടൈ​ല്‍​പാ​കി വൃ​ത്തി​യാ​ക്കി​യാ​ല്‍ ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്കാ​മെ​ന്നി​രി​ക്കെ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​മാ​യ ശ്ര​ദ്ധ ചെ​ലു​ത്തു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

Related posts