യതീഷ് ചന്ദ്രയുടെ ബൂട്ടിട്ട കാല് പൊന്തുന്ന പോലെയാകില്ല, നിയുക്ത പഠിച്ചവന്റെ കാല് പൊന്തുന്നത്! നിങ്ങളുടെ ലാത്തിയേക്കാള്‍ ശക്തിയുള്ളതാണ് ഞങ്ങളുടെ ദണ്ഡ്; പോലീസുകാരെ ഭീഷണിപ്പെടുത്തിയുള്ള ശോഭാ സുരേന്ദ്രന്റെ വീഡിയോ പുറത്ത്

യതീഷ് ചന്ദ്രയുള്‍പ്പടെയുള്ള പോലീസുകാരേക്കാള്‍ ശക്തരായവരാണ് ആര്‍.എസ്.എസ്സുകാര്‍ എന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. പോലീസുകാരെ ഭീഷണിപ്പെടുത്തി സംസാരിക്കുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്.

ആര്‍.എസ്.എസിന്റെ പരിശീലനം ലഭിച്ച വിഭാഗമാണ് നിയുക്ത. പോലീസിനെ നേരിടാന്‍ നിയുക്തയെ രംഗത്തിറക്കും എന്നാണ് വീഡിയോയില്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നത്. പോലീസുകാരോട് നിങ്ങളുടെ ബൂട്ട് എത്ര ദൂരം പൊന്തുമെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. ബൂട്ടില്ലാത്ത കാലുമായിട്ട് ഞങ്ങള്‍ ഒരു മുറപ്രയോഗം നടത്താന്‍ തീരുമാനിച്ചാല്‍ യതീഷ് ചന്ദ്രയുടെ ബൂട്ട് പൊന്തുന്നത് പോലെയായിരിക്കില്ല നിയുക്ത പഠിച്ചവന്റെ കാല് പൊന്തുന്നത് എന്നാണ് ശോഭ പറഞ്ഞത്.

‘യതീഷ് ചന്ദ്രയോടും അത് പോലെയുള്ള പോലീസുദ്യോഗസ്ഥന്മാരോടും ഞങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങളുടെ ബൂട്ടിട്ട് നിങ്ങളുടെ കാല് എത്ര ദൂരം പൊന്തും. ഇവിടെ നില്‍ക്കുന്ന പോലീസുകാരുടെ കൈയ്യില്‍ ലാത്തിയുണ്ട്. നിങ്ങളുടെ കൈയ്യിലെ ലാത്തിയേക്കാള്‍ നല്ല കാര്യങ്ങള്‍… ഞങ്ങളുടെ കൈയ്യിലുള്ള ദണ്ഡ്…

ഞങ്ങള്‍ ഒന്നാന്തരം നിയുക്ത പഠിച്ച ആളുകളാണ് യതീഷ് ചന്ദ്ര ചവിട്ടാന്‍ വേണ്ടി ബൂട്ട് ഉയര്‍ത്തുന്നതിന് മുമ്പ് ബൂട്ടില്ലാത്ത കാലുമായിട്ട് ഞങ്ങള്‍ ഒരു മുറപ്രയോഗം നടത്താന്‍ തീരുമാനിച്ചാല്‍ അത് യതീഷ് ചന്ദ്രയുടെ ബൂട്ട് പൊന്തുന്നത് പോലെയായിരിക്കില്ല നിയുക്ത പഠിച്ചവന്റെ കാല് പൊന്തുന്നത്്.’ ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍ പറഞ്ഞു.

Related posts