തമിഴിലെ എതിരാളികളില്ലാത്ത സൂപ്പര്‍താരമാണ് രജനികാന്ത്. താരജാഡയില്ലാത്ത വന്നവഴ മറക്കാത്ത രജനിയുടെ പുതിയ ചിത്രം 2.0 വ്യാഴാഴ്ച്ച റിലീസാകുകയാണ്. അതിനുമുമ്പ് അദേഹം നടത്തിയ അഭിമുഖത്തില്‍ ജീവിതത്തെപ്പറ്റിയും സിനിമയെപ്പറ്റിയും സംസാരിച്ചു. അഭിമുഖത്തിനിടെ അവതാരക ലളിതജീവിതം നയിക്കുന്ന വ്യക്തിയെന്ന് വിശേഷിപ്പിച്ചപ്പോള്‍ തിരുത്തുകയും ചെയ്തു.
ലളിതമായ ജീവിതം എന്നുപറയുന്നത് തെറ്റാണ് ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിത ജീവിതം-താരം ചോദിക്കുന്നു. സ്വന്തം പേരില്‍ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യകാലത്ത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാല്‍ സത്യമാകുമ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നില്ല. പലപ്പോഴും സ്വപ്നം കാണുമ്പോഴുണ്ടാകുന്ന സന്തോഷം ആ സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ തോന്നാറില്ല.എല്ലാത്തിലും അങ്ങനെ തന്നെയാണ്. വിവാഹത്തിലും.’ തമാശയായി രജനി പറഞ്ഞു.
2.0യില്‍ ആദ്യഭാഗത്തുള്ള ചിട്ടി, വസീഗരന്, 2.0 ഈ മൂന്നുകഥാപാത്രങ്ങള്‍ യന്തിരന് ആദ്യഭാഗത്തിലുമുണ്ട്. അതല്ലാതെ ആദ്യഭാഗവുമായി 2.0യ്ക്കു യാതൊരു സാമ്യവുമില്ല. വലിയൊരു മെസേജ് ഈ ചിത്രത്തിലൂടെ സംവിധായകന് ശങ്കര്‍ നല്‍കുന്നുണ്ട്. മൊബൈല്‍ റേഡിയേഷന് മൂലം സമൂഹത്തിനു സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമ. അതൊരു ത്രില്ലറായി സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ശങ്കര്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രശംസനീയം.