കീഴാറ്റൂർ പാടശേഖരത്തിലൂടെയുള്ള  ബൈപ്പാസിന്‍റെ അന്തിമ അ​ന്തി​മ വി​ജ്ഞാ​പ​നം വ​ന്നു; വ​യ​ലി​ല്‍ വ​യ​ൽ​ക്കി​ളി​ക​ൾ വീ​ണ്ടും  സ​മ​ര​ത്തി​ന്

‌ത​ളി​പ്പ​റ​മ്പ്: കീ​ഴാ​റ്റൂ​ര്‍ വ​യ​ലി​ല്‍ വീ​ണ്ടും സ​മ​രം വി​ള​യും. അ​ന്തി​മ വി​ജ്ഞാ​പ​നം വ​ന്ന​തോ​ടെ കീ​ഴാ​റ്റൂ​രി​ല്‍ വ​യ​ല്‍ കി​ളി​ക​ളും ഐ​ക്യ​ദാ​ര്‍​ഡ്യ സ​മി​തി​യും സ​മ​ര​രം​ഗ​ത്തി​റ​ങ്ങും. ഇ​ന്ന​ലെ രാ​ത്രി ചേ​ര്‍​ന്ന വ​യ​ല്‍ കി​ളി​ക​ളു​ടെ​യും ഐ​ക്യ​ദാ​ര്‍​ഡ്യ സ​മി​തി​യു​ടേ​യും അ​നൗ​പ​ചാ​രി​ക യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ര​ണ്ട് ദി​വ​സ​ത്തി​ന​കം ഐ​ക്യ​ദാ​ര​സ​മി​തി​യു​ടെ വി​പു​ല​മാ​യ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത് സ​മ​രം ഏ​ത് രീ​തി​യി​ലാ​വ​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും. നി​രാ​ഹാ​ര സ​മ​രം ഉ​ള്‍​പ്പെ​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് ഐ​ക്യ​ദാ​ര്‍​ഡ്യ​സ​മി​തി ക​ണ്‍​വീ​ന​ര്‍ നോ​ബി​ള്‍ പൈ​ക​ട പ​റ​ഞ്ഞു.

ശ​രി​യാ​യ ദി​ശ​യി​ല്‍ മു​ന്നോ​ട്ട് നീ​ങ്ങി​യ വ​യ​ല്‍​ക്കി​ളി സ​മ​രം പി​ന്തു​ണ​യു​മാ​യു​ള്ള ബി​ജെ​പി​യു​ടെ രം​ഗ​പ്ര​വേ​ശ​ന​ത്തോ​ടെ​യാ​ണ് ക​രു​ത്ത് ന​ഷ്ട​പ്പെ​ട്ട​നി​ല​യി​ലാ​യ​തെ​ന്ന് വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. സ​മ​ര​ത്തി​ന്‍റെ ഊ​ര്‍​ജ​വും നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും ചോ​ര്‍​ന്നു​പോ​യ​ത് ബി​ജെ​പി പി​ന്തു​ണ​യോ​ടെ​യാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ലോം​ഗ് മാ​ര്‍​ച്ച് ഉ​ള്‍​പ്പെ​ടെ കേ​ര​ള​ത്തി​ല്‍ വ​ള​രെ വി​പു​ല​മാ​യ ഒ​രു പ​രി​സ്ഥി​തി സ​മ​രം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം ബി​ജെ​പി​യു​ടെ ഇ​ട​പെ​ട​ലോ​ടെ​യാ​ണ് ഇ​ല്ലാ​താ​യ​ത്. അ​ത്ത​ര​ത്തി​ലു​ള്ള സ​മ​ര​ത്തി​ന് വീ​ണ്ടും പ്ര​സ​ക്തി​യു​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് ഐ​ക്യ​ദാ​ര്‍​ഡ്യ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ല്‍ മു​ന്നോ​ട്ടു​വെ​ച്ച​ത്.

സ​മ​രം വീ​ണ്ടും ശ​ക്ത​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് യോ​ഗം പി​രി​ഞ്ഞ​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം അ​ടി​മു​ടി ഉ​ല​ച്ചു​ക​ള​ഞ്ഞ ബി​ജെ​പി​യു​ടെ ജി​ല്ലാ-​സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ള്‍ കീ​ഴാ​റ്റൂ​ര്‍ ഷോ​ക്കി​ല്‍ നി​ന്ന് മു​ക്തി നേ​ടി​യി​ട്ടി​ല്ല. ഇ​ന്ന​ലെ ത​ന്നെ സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​ന് ഇ​നി​യും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും ബി​ജെ​പി വ​ട​ക്ക​ന്‍ മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി.​ഗം​ഗാ​ധ​ര​ന്‍ പ​റ​ഞ്ഞു.

വ​യ​ല്‍​ക്കി​ളി സം​ഘം ഡ​ല്‍​ഹി​യി​ല്‍ ചെ​ന്ന് നി​വേ​ദ​നം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​ധി​ന്‍ ഗ​ഡ്ഗ​രി ത​ന്നെ പ്ര​ഖ്യാ​പി​ച്ച വി​ദ​ഗ്ധ​സ​മി​തി​യു​ടെ പ​രി​ശോ​ധ​ന പോ​ലും കീ​ഴാ​റ്റൂ​രി​ല്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കാ​തെ പോ​യ​ത് പാ​ര്‍​ട്ടി​യു​ടെ വ​ലി​യ വീ​ഴ്ച​യാ​യി​ട്ട് ത​ന്നെ​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ക​രു​തു​ന്ന​ത്.

Related posts