കൊച്ചി: ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ പോലീസ് വീണ്ടും കേസെടുത്തു. തൃപ്തി ദേശായി നെടുമ്പാശേരിയിൽ എത്തിയപ്പോൾ പ്രതിഷേധിച്ചതിനാണ് കേസെടുത്തത്. നെടുമ്പാശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്.
നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് തൃപ്തി ദേശായി സംഭവത്തിൽ പോലീസ് കേസെടുത്തത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയാണ് തഹസില്‍ദാരെ ഉപരോധിച്ചത്. അതേസമയം സന്നിധാനത്ത് ഭക്തയെ വധിക്കാന്‍ ഗൂഡാലോചന നടത്തി എന്ന കേസില്‍ സുരേന്ദ്രന് നല്കിയ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി ബുധനാഴ്ച പരിഗണിക്കും.