പെരിങ്ങോട്ടുകര: സിപിഎം യോഗത്തിന് മൈക്ക് അനുമതി നൽകുകയും, സിപിഐയുടെ ഓഫീസ് ആക്രമണത്തിനെതിരെയുള്ള പ്രതിഷേധ യോഗത്തിന് പോഷക സംഘടനകൾക്ക് മൈക്ക് അനുമതി നിഷേധിച്ചതിൽ പോലീസിനെതിരെ പ്രതിഷേധം ശക്തമായി. ഇത് പോലീസിന്റെ ഇരട്ടത്താപ്പാണെന്ന് സിപി ഐ നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം സിപിഐ താന്ന്യം ലോക്കൽ കമ്മറ്റി ഓഫീസ് ആക്രമിക്കുകയും, എഐഎസ്എഫ് വനിത പ്രവർത്തകരെയും നേതാക്കളെയും ആക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചും ഇന്നലെ സംഘടിപ്പിച്ച പ്രതിക്ഷേധ യോഗത്തിനാണ് മൈക്ക് അനുമതി നിഷേധിച്ചത്.
കേരള മഹിളാസംഘം നാട്ടിക മണ്ഡലം കമ്മിറ്റിയും എ ഐ വൈ എഫ് വനിതാ സബ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പെരിങ്ങോട്ടുക്കര സെന്ററിൽ പ്രതിക്ഷേധ സായാഹ്നവും പ്രകടനവും സംഘടിപ്പിച്ചത്. യോഗം കേരള മഹിള സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു.
നാട്ടിക മണ്ഡലം സെക്രട്ടറി ഷീന അനിൽകുമാർ അധ്യക്ഷയായി. എഐഎസ് എഫ് സംസ്ഥാന കമ്മററി അംഗം നിമിഷ രാജു, നവ്യ തന്പി, സജന പർവ്വിൻ, എം സ്വർണ്ണലത എന്നിവർ പ്രസംഗിച്ചു.