കൊല്ലം : മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് കൂലി വർധിപ്പിച്ചുനൽകണമെന്ന് ഗ്രാമീണതൊഴിലുറപ്പ് പദ്ധതി തൊഴിലാളി കോണ്ഗ്രസ് (ഐഎൻടിയുസി )ജില്ലാ ഭാരവാഹികളുടെയും മേഖലാ കമ്മിറ്റി പ്രസിഡന്റുമാരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും യോഗം ആവശ്യപ്പെട്ടു.
ദിവസക്കൂലിയായ 281 രൂപ അപര്യാപ്തമാണെന്നും സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലിയായ 600 രൂപ നൽകണം.
പ്രതിവർഷം 200 ദിവസത്തെ തൊഴിൽ നൽകുന്നതിനാവശ്യമായ പദ്ധതികളാവിഷ്കരിക്കാനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും കോണ്ഗ്രസ് ഭവനിൽ പ്രസിഡന്റ് എൻ. അഴകേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
11 മേഖലാ കമ്മിറ്റികളും ഡിസംബർ രണ്ടാം വാരത്തിൽ കൊട്ടാരക്കരയിൽ വച്ച് ജില്ലാ പ്രവർത്തകസമ്മേളനവും ചേരാൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറി അയത്തിൽ തങ്കപ്പൻ , മൈലക്കാട് സുനിൽ, പനയം സജീവ്, ഒ.ബി. രാജേഷ്, ഡി. ചന്ദ്രബോസ്, നടക്കുന്നിൽ നൗഷാദ്, ജയശ്രീ രമണൻ, എൻ. ശ്രീനിവാസൻ, ബിന്ദു വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.