സ്വത്ത് തട്ടിയെടുക്കാൻ ഭാര്യയും മകനും തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഗൃഹനാഥൻ;  തട്ടിക്കൊണ്ടുപോയതല്ലെന്ന് ഭാര്യ; തോട്ടയ്ക്കാട്ടു നടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

കോ​ട്ട​യം: സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ ഭാ​ര്യ​യും മ​ക​നും ചേ​ർ​ന്ന ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന ഗൃ​ഹ​നാ​ഥ​ന്‍റെ പ​രാ​തി​യി​ൽ വാ​ക​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ 19നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭാ​ര്യ ന​ല്കി​യ ക്വ​ട്ടേ​ഷ​ൻ പ്ര​കാ​രം ഏ​താ​നും പേ​ർ ചേ​ർ​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്നു കാ​ണി​ച്ച് കോ​ട​തി​യി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

വി​ദേ​ശ​ത്താ​യി​രു​ന്ന ഭാ​ര്യ നാ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് തോ​ട്ട​യ്ക്കാ​ട്ടു നി​ന്നാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ ന​ട​ത്തി​യ​ത്. അ​തേ സ​മ​യം ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള സ്വ​ത്ത് ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

അ​മി​ത മ​ദ്യ​പാ​നി​യാ​യ ഭ​ർ​ത്താ​വി​നെ ല​ഹ​രി വി​രു​ദ്ധ ചി​കി​ത്സ​യ്ക്ക് കൊ​ണ്ടു​പോ​യ​താ​ണെ​ന്നും അ​ല്ലാ​തെ സ്വ​ത്തി​നു വേ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത​ല്ലെ​ന്നു​മാ​ണ് ഭാ​ര്യ​ പോ​ലീ​സി​നെ അ​റി​യി​ച്ച​തെ​ന്നും വാ​ക​ത്താ​നം പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts