ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. കുത്പോര ഗ്രാമത്തിൽ തെരച്ചിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്നു സൈനികർക്ക് പരിക്കേറ്റു.
കുത്പോര ഗ്രാമത്തിൽ ഭീകരരുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തുകയായിരുന്നു. ഒളിച്ചിരുന്ന ഭീകരർ പിടിക്കപ്പെടുന്ന ഘട്ടത്തിൽ വെടിവയ്പ്പ് ആരംഭിച്ചു. തിരിച്ചാക്രമിച്ച സുരക്ഷാസേന ഭീകരരെ കൊലപ്പെടുത്തുകയായിരുന്നു.
സൈനിക നടപടിയെത്തുടർന്ന് ബദ്ഗാം, പുൽവാമ ജില്ലകളിൽ മൊബൈൽ ഇൻർനെറ്റ് സേവനങ്ങൾ അധികൃതർ റദ്ദാക്കി.