ചിരിച്ച് കാണിക്കാതെ കടത്തിവിടില്ല! സെന്‍സര്‍ ഘടിപ്പിച്ച ഡോര്‍ തുറക്കുക, ഉപഭോക്താക്കള്‍ പുഞ്ചിരിച്ചാല്‍ മാത്രം; സ്‌മൈലി ഡോര്‍ കൗതുകമാവുന്നു

ജീവിതത്തില്‍ എല്ലാമുണ്ടെങ്കിലും ഒന്നിനും കുറവില്ലെങ്കിലും മറ്റുള്ളവരുടെ മുമ്പില്‍ മനസു തുറന്നൊന്ന് ചിരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. ചിരി ആരോഗ്യത്തിനും നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും വളര്‍ത്തുന്നതിനും ഉപകാരപ്രദമാണെന്നിരിക്കെയാണിത്. എന്നാല്‍ ചിരിക്കില്ലെന്ന് ദൃഢനിശ്ചയം എടുത്തിരിക്കുന്നവരെയും ഒരു തവണയെങ്കില്‍ ഒരു തവണ ചിരിപ്പിക്കാന്‍ തീരുമാനിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുബായിലെ ഒരു കമ്പനി.

തങ്ങളുടെ കമ്പനിയിലെത്തുന്ന ഉപഭോക്താക്കളുടെ പൂര്‍ണസംതൃപ്തി ഉറപ്പാക്കാന്‍ കൂടിയാണ് ഈ പുതിയ സംരഭം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിലും മറ്റും ഈ സേവനം പരീക്ഷിച്ച ശേഷമാണ് ഓഫീസില്‍ ഇത് അവതരിപ്പിച്ചത്.

ഉപഭോക്താക്കള്‍ പുഞ്ചിരിച്ചാല്‍ മാത്രമാണ് സെന്‍സര്‍ ആക്റ്റിവേറ്റ് ചെയ്ത് വാതിലുകള്‍ തുറക്കുന്നത്. അതേസമയം, കസ്റ്റമര്‍ പുഞ്ചിരിക്കാതിരിക്കുകയോ തൃപ്തിയില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ എത്തുകയും പ്രശ്നത്തെക്കുറിച്ച് ആരായുകയും ചെയ്യും.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയുമുണ്ടാകും. വലിയ പരാതികള്‍ ഇല്ലാതെതാണ് ഭൂരിപക്ഷവും മടങ്ങുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉപഭോക്താക്കള്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തുമ്പോള്‍, അറബിക്, ഇംഗ്ലീഷ്, ഉര്‍ദു, ബംഗാളി ഭാഷകള്‍ സംസാരിക്കുന്ന മാഹാബാനി ജീവനക്കാര്‍ അവരെ അഭിവാദ്യം ചെയ്യും എന്നൊരു പ്രത്യേകതകൂടി ഈ ഓഫീസിലുണ്ട്.ചിരിവാതില്‍ കാണാനും പരീക്ഷിച്ചുനോക്കാനുമായി അനേകരാണ് ഓഫീസിലെത്തുന്നത്.

Related posts