മ​ണ്ണൂ​രി​ൽ​ മൂ​ന്ന് ബോ​ഡോ തീ​വ്ര​വാ​ദി​ക​ൾ അറസ്റ്റിൽ; അറസ്റ്റിലായ മൂവരും ആസാം സ്വദേശികൾ

കൊ​ച്ചി: എറണാകുളത്തെ പ​ട്ടി​മ​റ്റം പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട മ​ണ്ണൂ​രി​നു സ​മീ​പം പ്ലൈ​വു​ഡ് ക​ന്പ​നി​യി​ൽ​നി​ന്നും മൂ​ന്ന് ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ പോ​ലീ​സ് അറസ്റ്റ് ചെയ്തു. കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും ആ​സാം പോ​ലീ​സും ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

അറസ്റ്റിലായ മൂവരും ആസാം സ്വദേശികൾ തന്നെയാണ്. പെ​രു​ന്പാ​വൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ബുധനാഴ്ച രാ​ത്രി പ്ലൈ​വു​ഡ് ക​ന്പ​നി വ​ള​ഞ്ഞാ​ണു ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ന്പ​നി​യി​ൽ ഇ​ന്നും പോലീസ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. മൂ​വ​രും ര​ണ്ടാ​ഴ്ച​മു​ന്പാ​ണ് ഈ ​ക​ന്പ​നി​യി​ൽ ജോ​ലി​ക്കെ​ത്തി​യി​ട്ടെ​ന്നാ​ണു വി​വ​രം.

സം​ഘം ഇ​വി​ടെ​യെ​ത്തി​യ​ത് എ​ന്തി​നെ​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ആ​സാം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​വ​രെ​യും തി​രി​ച്ച​റി​ഞ്ഞ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts