കോഴിക്കോട്: യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നുമുള്ള അസംതൃപ്തര്‍ ഒന്നര മാസത്തിനകം എൻഡിഎയിൽ എത്തുമെന്ന് എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി. യോഗ്യതയുള്ളവർ വന്നാൽ സ്വീകരിക്കുമെന്ന് എൻഡി എ നേരത്തെ തീരുമാനമെടുത്തതാണ്.
ശബരിമല വിഷയത്തിൽ പി.സി.ജോർജ്ജ് എംഎൽഎ എൻഡിഎയുടെ നിലപാടിനൊപ്പമാണ്. മുന്നണിയിൽ ഘടകകക്ഷിയെന്ന രീതിയിൽ മാത്രമേ പി.സി.ജോർജ്ജിന് വരാൻ സാധിക്കുകയുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തരം നീക്കങ്ങൾ എൻഡിഎയ്ക്ക് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കെ.സുരേന്ദ്രനെതിരായ പോലിസ് നടപടിയിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്. തുടർച്ചയായ പ്രതിഷേധം ജാമ്യം കിട്ടുന്നതിന് തടസമാവും. നിയമപരമായി കേസുകളെ നേരിടും. വെള്ളിപറമ്പിൽ ഗുരുമന്ദിരം ആക്രമിച്ചവർക്കെതിരേ പോലിസ് നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.