തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽനിന്നു പ്രതിപക്ഷത്തിനു നീതി ലഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ ഏകാധിപത്യ നടപടി അംഗീകരിക്കാനാകില്ല. നിമസഭാ ചട്ടങ്ങൾ അനുസരിച്ചുള്ള അവകാശമാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷത്തോടുള്ള സ്പീക്കറുടെ സമീപനത്തിൽ മാറ്റം വരണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രതിപക്ഷം മാന്യതയുടേയും മര്യാദയുടേയും പരിധി ലംഘിക്കുന്നുവെന്ന് സ്പീക്കർ ആരോപിച്ചിരുന്നു. എന്നാൽ സ്പീക്കർക്ക് ആത്മപരിശോധന നടത്തിയാൽ ഇങ്ങനെ പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തെ ഭയമാണ്. അതുകൊണ്ടാണ് അടിയന്തരപ്രമേയത്തിന് അംഗീകാരം നൽകാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സമരം നിർത്തിയത് സർക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.