‘തിരുവനന്തപുരം: ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ ആറു വരെ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. രാത്രികാല സർവീസുകൾക്കാണു നിയന്ത്രണം. നാളെ കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) എന്നിവ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് റദ്ദാക്കി.
പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) കായംകുളത്തിനും പുനലൂരിനുമിടയിൽ സർവീസ് നടത്തില്ല. രണ്ടിന് കൊല്ലം- കോട്ടയം പാസഞ്ചർ (56394), കൊല്ലം- എറണാകുളം- മെമു (66302) എന്നിവ കൊല്ലത്തിനും കായംകുളം വരെ മാത്രമേയുണ്ടാകൂ. ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസ് (16335) അരമണിക്കൂർ കരുനാഗപ്പള്ളിയിൽ പിടിച്ചിടും.
മൂന്നിന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), എറണാകുളം- കൊല്ലം മെമു (66309), പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നിവ കായംകുളം വരെ മാത്രമേ ഉണ്ടാകൂ.
നാലിന് എറണാകുളം- കൊല്ലം പാസഞ്ചർ (56391), എറണാകുളം- കൊല്ലം മെമു (66309), കൊല്ലം- കോട്ടയം പാസഞ്ച്#( 56394), കൊല്ലം- എറണാകുളം മെമു (66302), പാലരുവി എക്സ്പ്രസ് (16792) എന്നിവ കായംകുളത്തിനും കൊല്ല്ത്തിനുമിടയിൽ സർവീസ് റദ്ദാക്കി. ഭാവ്നഗർ- കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (19260) കരുനാഗ്പ്പള്ളിയിലും തിരുവനന്തപുരം- മധുര അമൃത എക്സ് പ്രസ് (16343) കൊല്ലത്തിനും പെരിനാടിനുമിടയിലും അരമണിക്കൂർ വീതം പിടിച്ചിടും. രാത്രി 8.30നു പുറപ്പെടേണ്ട തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് (16347) ഒരു മണിക്കൂർ വൈകി 9.30നു മാത്രമേ പുറപ്പെടു. ട്രെയിൻ കൊല്ലത്തിനും പെരിനാടിനുമിടയിൽ ഒരു മണിക്കൂർ പിടിച്ചിടും.
അഞ്ചിന് എറണാകുളം- കൊല്ലം പാസഞ്ചർ (56391), എറണാകുളം- കൊല്ലം മെമു (66309), കൊല്ലം- കോട്ടയം പാസഞ്ചർ ((56394), കൊല്ലം- എറണാകുളം മെമു (66302)പാലരുവി എക്സ്്പ്രസ് (16792) എന്നിവ കായംകുളം വരെ മാത്രമേ സർവീസ് നടത്തൂ. മുംബൈ സിഎസ്എംടി- തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് 15 മിനിറ്റും ബിലാസ്പൂർ- തിരുനെൽവേലി പ്രതിവാര എക്സ്പ്രസ് 1.40 മണിക്കൂറും കരുനാഗപ്പള്ളിയിൽ പിടിച്ചിടും. രാത്രി പത്തിനു പുറപ്പെടേണ്ട തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് 11.30നു മാത്രമേ പുറപ്പെടു. ഈ ട്രെയിൻ കൊല്ലത്ത് 1.20 മണിക്കൂർ പിടിച്ചിടും.
ആറിന് കൊല്ലം- കോട്ടയം പാസഞ്ചർ (56394), കൊല്ലം- എറണാകുളം- മെമു (66302) എന്നിവ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് നടത്തില്ല. ചെന്നൈ- എഗ്മൂർ- ഗുരുവായൂർ എക്സ്പ്രസ് (16127) ഒര്ു മണിക്കൂറും കൊച്ചുവേളി- ലോക്മാന്യതിലക് ദ്വൈവാര എക്സ്പ്രസ് 30 മിനിറ്റും കൊല്ലത്തും പെരിനാടിനുമിടയിൽ പിടിച്ചിടും.