വ​ട്ട​പ്പാ​റ​യി​ൽ വൻശ​ബ്ദ​ത്തി​ൽ ഭൂ​മി ഇ​ടി​ഞ്ഞു​താ​ണു; അ​റു​പ​ത​ടി​യോ​ളം പൊ​ക്ക​മു​ണ്ടാ​യി​രു​ന്ന റ​ബ്ബ​ർ മ​ര​ങ്ങ​ൾ ഭൂ​മി​യി​ലേ​ക്ക് താ​ണുപോയി വീട്ടുടമ 

വെ​ഞ്ഞാ​റ​മൂ​ട്: വ​ട്ട​പ്പാ​റ, ശീ​മ വി​ള​മു​ക്കി​ൽ ക​ട​ലി​ര​മ്പു​ന്ന ശ​ബ്ദ​ത്തോ​ടെ ഭൂ​മി ഇ​ടി​ഞ്ഞു​താ​ണ​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി. വ​ട്ട​പ്പാ​റ, ശീ​മ​വി​ള​മു​ക്ക്, രാ​ജു​വി​ലാ​സ​ത്തി​ൽ, ത​ങ്ക​പ്പ​ൻ പി​ള്ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യാ​ണ് ഇ​ടി​ഞ്ഞു​താ​ണ​ത്.

പു​ല​ർ​ച്ചെ 4.30 നാ​ണ് സം​ഭ​വം ക​ട​ലി​ര​മ്പു​ന്നതുപോലുള്ള ശ​ബ്ദം കേ​ട്ട് ടോ​ർ​ച്ചു​മാ​യി പു​ര​യി​ട​ത്തി​ലേ​ക്ക് നോ​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഏ​ക​ദേ​ശം അ​റു​പ​ത​ടി​യോ​ളം പൊ​ക്ക​മു​ണ്ടാ​യി​രു​ന്ന മൂ​ന്നോ​ളം റ​ബ്ബ​ർ മ​ര​ങ്ങ​ൾ ഭൂ​മി​യി​ലേ​ക്ക് താ​ണു.

വ​ട്ട​പ്പാ​റ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​തെ തു​ട​ർ​ന്ന് എ​സ്.​ഐ.​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം ജി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്റി​ൽ വി​വ​രം അ​റി​യി​ച്ചു. ജിയോ​ള​ജി സ്ഥ​ല​ത്ത് എ​ത്തു​മെ​ന്ന് വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​സ്.​ഐ.​പ​റ​ഞ്ഞു.

Related posts