അപമര്യാദയായി പെരുമാറിയ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രെ  കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി രാ​ഹു​ൽ​ഗാ​ന്ധി​ക്ക്; കെപിസിസിയ്ക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തിനെ തുടർന്നാണ് കേന്ദ്രത്തിന് കത്ത് നൽകിയത്

തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക എ​ഐ​സി​സി​ക്കു പ​രാ​തി ന​ല്കി. കെ​പി​സി​സി, ഡി​സി​സി നേ​തൃ​ത്വ​ങ്ങ​ൾ ഒ​ത്തു​ക​ളി​ക്കു​ന്നു​വെ​ന്നും നീ​തി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ​ഗാ​ന്ധി​ക്കു പെ​ണ്‍​കു​ട്ടി ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ താ​മ​സി​ക്കു​ന്ന കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​യാ​ണ് ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രെ കെ​പി​സി​സി​ക്കു പ​രാ​തി ന​ല്കി​യി​രു​ന്ന​ത്. ഒ​ക്ടോ​ബ​ർ 13ന് ​കെ​പി​സി​സി ആ​സ്ഥാ​ന​ത്തു പെ​ണ്‍​കു​ട്ടി നേ​രി​ട്ടെ​ത്തി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു പ​രാ​തി ന​ല്കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തേ​ത്തുു​ട​ർ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഇ​തു വാ​ർ​ത്ത​യാ​യ​പ്പോ​ൾ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ്മ​ജ വേ​ണു​ഗോ​പാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി വി​ൻ​സെ​ന്‍റ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു​വെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് അ​നു​കൂ​ല​മാ​യാ​ണ് ഇ​വ​ർ സം​സാ​രി​ച്ച​ത​ത്രെ. പോ​ലീ​സി​നു ന​ല്കി​യ പ​രാ​തി​യി​ൽ പോ​ക്സോ ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു.

Related posts