ഓ​യി​ൽ​പാം എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം  തു​ട​രു​ന്നു ;പ​ണി​മു​ട​ക്ക് 12ന്

പു​ന​ലൂ​ർ : ഓ​യി​ൽ​പാം എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി വ​രു​ന്ന സ​മ​ര​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കു​മെ​ന്നും സി ​ഐടിയു.
41 ദി​വ​സ​മാ​യി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​യി​ൽ​പാം ചി​ത​റ, ഏ​രൂ​ർ എ​സ്റ്റേ​റ്റു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ കു​ത്തി​യി​രി​പ്പ് സ​മ​രം തു​ട​രു​ക​യാ​ണ്.

ഓ​യി​ൽ​പാം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണം ന​ട​പ്പാ​ക്കു, അ​ന്യാ​യ​മാ​യി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ക, നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക, ഫാ​ക്ട​റി ന​വീ​ക​രി​ക്കു​ക, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​വ​ന പ​ദ്ധ​തി ഉ​ട​ൻ തു​ട​ങ്ങു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ന​ട​ത്തി വ​രു​ന്ന​ത്.

ഡി​സം​ബ​ർ 2 ന് ​ആ​ല​ഞ്ചേ​രി ക്ഷീ​ര​സം​ഘ​ത്തി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ൺ​വ​ൻ​ഷ​ൻ പത്തിന് ചേ​രും. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ മാ​നേ​ജ്മെ​ന്റ് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ 12 ന് ​എ​സ്റ്റേ​റ്റു​ക​ളി ൽ ​പ​ണി​മു​ട​ക്ക് ന​ട​ത്തും. തു​ട​ർ​ന്ന് അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും പ്ലാ​ന്‍റേഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി ​ഐ റ്റി ​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ് ജ​യ​മോ​ഹ​ൻ അ​റി​യി​ച്ചു.

Related posts