തന്റെ വിവാഹവാർത്ത കേട്ട് ആകെ ക്ഷോഭിച്ച് ഇരിക്കുകയാണ് തമിഴ് താരം വിഷ്ണു വിശാൽ. അടുത്തിടെ വിവാഹ മോചിതനായ വിഷ്ണു അമല പോളിനെ വിവാഹം ചെയ്യാൻ പോവുകയാണെന്ന് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് വിഷ്ണു ട്വിറ്ററിൽ പൊട്ടിത്തെറിച്ചത്.
രാക്ഷസൻ എന്ന ചിത്രത്തോടെ തെന്നിന്ത്യയിലെങ്ങും വൻജനപ്രീതിയാണ് വിഷ്ണുവിനുണ്ടായത്. അതിനിടെയിലാണ് ചില തമിഴ് മാധ്യമങ്ങളിൽ വിഷ്ണുവിന്റെ വിവാഹ വാർത്ത വന്നത്. ഇത്തരം അസംബന്ധ വാർത്തകൾ ഒഴിവാക്കി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും തങ്ങൾക്കും കുടുംബമുണ്ടെന്നും വിഷ്ണു ട്വിറ്ററിൽ കുറിച്ചു.