ലിം​ഗ വി​വേ​ച​നം അ​നു​വ​ദി​ക്കാ​നാ​കി​ല്ല; അ​ഗ​സ്ത്യാ​ർ​കൂ​ട​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും ട്രെ​ക്കിം​ഗ് ന​ട​ത്താ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: അ​ഗ​സ്ത്യാ​ർ​കൂ​ട​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും ട്രെ​ക്കിം​ഗി​ന് അ​നു​മ​തി ന​ൽ​കി ഹൈ​ക്കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ല്‍ ലിം​ഗ വി​വേ​ച​നം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ട്രെ​ക്കിം​ഗി​ന് സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശം അ​തേ​പ​ടി പാ​ലി​ക്ക​ണ​മെ​ന്നും ആ​ദി​വാ​സി​ക​ളു​ടെ പൂ​ജ ന​ട​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് സ​ഞ്ചാ​രി​ക​ളെ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

വ്യ​ത്യ​സ്ത​മാ​യ ര​ണ്ടു ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ട്രെ​ക്കിം​ഗി​നാ​യി സ്ത്രീ​ക​ളെ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു കാ​ണി ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം, ട്രെ​ക്കിം​ഗ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വി​വി​ധ വ​നി​താ സം​ഘ​ട​ന​ക​ളു​ടെ ഹ​ർ​ജി. വ​ര്‍​ഷ​ത്തി​ല്‍ ഒ​രു​മാ​സം മാ​ത്ര​മാ​ണ് അ​ഗ​സ്ത്യ​മ​ല സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്.‌

Related posts