തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍നിന്ന് എന്‍എസ്എസ് പിന്മാറി. ഇന്ന് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിനുശേഷം തീരുമാനം വ്യക്തമാക്കാമെന്നാണ് എസ്എന്‍ഡിപിയും അറിയിച്ചിരിക്കുന്നത്.
ശബരിമലയിലെ സർക്കാർ നടപടികൾ എൻഎസ്എസിനെ ചൊടിപ്പിച്ചിരുന്നു. ഇതിൽനിന്നും എൻഎസ്എസിനെ അനുനയിപ്പിക്കാൻ സർക്കാരിനു സാധിച്ചിട്ടില്ലെന്നാണ് ഇതോടെ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തൈക്കാട് ഗസ്റ്റ് ഹൗസിലാകും യോഗം.
നവോത്ഥാന പാരന്പര്യവും മൂല്യവും പിന്തുടരുന്ന സംഘടനകൾ ഇന്നത്തെ സാഹചര്യത്തിൽ ഒന്നിച്ചു നിൽക്കണമെന്നും അതിനാണ് യോഗം ചേരുന്നതെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയുടെ പേരിൽ പഴയ കാലത്തേക്കു തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങളാണു നടക്കുന്നത്.