തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ആവശ്യത്തിലധികമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിൻ ജെ. തച്ചങ്കരി സർക്കാരിന് കത്ത് നൽകി. എല്ലാ സൗജന്യപാസുകളും കണ്സഷനുകളും നിർത്തലാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
ചെലവുകൾ സ്വയം കണ്ടെത്താനുള്ള നിർദേശങ്ങളുടെ ഭാഗമാണിത്. നേരത്തെ നിരന്തരം ജോലിക്കു ഹാജരാകാത്ത ജീവനക്കാരെ കെഎസ്ആർടിസി കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ജീവനക്കാർ ദീർഘകാലമായി ജോലിക്ക് എത്താതെയും അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാതെയും വിട്ടുനിന്നതോടെയാണ് നടപടി സ്വീകരിച്ചത്