നഗരസഭാ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ദയനീയ പരാജയം; മൂന്നാം സ്ഥാനത്തേക്കുള്ള പടിയിറക്കം വികസന മുരടിപ്പുമൂലമെന്ന്; പ​ന്ത​ള​ത്ത് സി​പി​എ​മ്മി​ൽ ക​ല​ഹം

പ​ന്ത​ളം: സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്ത​ളം ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി മൂ​ന്നാം വ​യ​സ് പി​ന്നി​ടു​ന്പോ​ഴാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യം. നി​ല​വി​ൽ സി​പി​എം പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന ക​ട​യ്ക്കാ​ട് വാ​ർ​ഡി​ൽ എ​സ്ഡി​പി​ഐ​യ്ക്കും യു​ഡി​എ​ഫി​നും പി​ന്നി​ലേ​ക്കാ​ണ് സി​പി​എം സ്ഥാ​നാ​ർ​ത്ഥി പി​ന്ത​ള്ള​പ്പെ​ട്ട​ത്.

ഈ ​വാ​ർ​ഡി​ൽ വി​ജ​യി​ച്ച എ​സ്ഡി​പി​ഐ​യ്ക്കും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ യു​ഡി​എ​ഫി​നും പി​ന്നി​ലാ​യി സി​പി​എം സ്ഥാ​നാ​ർ​ത്ഥി. ഇ​ത് പ​ന്ത​ള​ത്ത് സി​പി​എ​മ്മി​നു​ള്ളി​ൽ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ​സ്ഡി​പി​ഐ​യി​ലെ എം.​ആ​ർ.​ഹ​സീ​ന​യ്ക്ക് ഒ​ന്പ​ത് വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ല​ഭി​ച്ച​ത്. പോ​ൾ ചെ​യ്ത 804 വോ​ട്ടി​ൽ 276 വോ​ട്ടു​ക​ൾ എ​സ്ഡി​പി​ഐ​യ്ക്ക് ല​ഭി​ച്ചു.

യു​ഡി​എ​ഫി​ലെ റ​സീ​നാ ബീ​വി​ക്ക് 267 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ സി​പി​എ​മ്മി​ലെ റോ​സ്നാ​ബീ​ഗ​ത്തി​ന് 249 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ക​ട​യ്ക്കാ​ട് വാ​ർ​ഡി​ൽ അ​ത്ര സ്വാ​ധീ​ന​മി​ല്ലെ​ങ്കി​ലും ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ര​ജ​നി​ക്ക് 12 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. എ​ൽ​ഡി​എ​ഫി​ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അം​ഗ​ബ​ലം 15ൽ ​നി​ന്ന് 14 ആ​യാ​ണ് കു​റ​ഞ്ഞ​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ ദ​യ​നീ​യ പ​രാ​ജ​യം ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക്കും വ​ലി​യ ക്ഷീ​ണ​മാ​യി മാ​റി. പ​ല ഘ​ട​ക​ങ്ങ​ളും സി​പി​എ​മ്മി​ന് അ​നു​കൂ​ല​മാ​യി​രി​ക്കെ​യാ​ണ് പാ​ർ​ട്ടി എ​സ്ഡി​പി​ഐ​യ്ക്കും യു​ഡി​എ​ഫി​നും പി​ന്നി​ലാ​യ​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യെ സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ ത​ന്നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

വി​ക​സ​ന സ്തം​ഭ​നം ത​ന്നെ​യാ​ണ് അ​ണി​ക​ളെ അ​ക​റ്റി​യ​തെ​ന്നും, ഒ​ടു​വി​ൽ പ്ര​ള​യാ​ന​ന്ത​ര ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പോ​ലും ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ട​പെ​ട​ൽ കാ​ര്യ​ക്ഷ​മ​മ​ല്ലാ​യി​രു​ന്നെ​ന്ന പ​രാ​തി ശ​ക്ത​മാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യി​ൽ നേ​തൃ​മാ​റ്റ​ത്തി​ന് ഇ​തോ​ടെ ക​ള​മൊ​രു​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.

ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ​വി​യി​ലേ​ക്ക് സി​പി​എ​മ്മി​ലെ കൃ​ഷ്ണ​വേ​ണി​യേ​യും വൈ​സ് ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ലേ​ക്ക് സി​പി​ഐ​യി​ലെ ആ​ർ.​ജ​യ​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഒ​രു ഇ​ള​ക്കി പ്ര​തി​ഷ്ഠ​യ്ക്ക് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ത​യാ​റാ​യേ​ക്കു​മെ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ള്ള ച​ർ​ച്ച​ക​ൾ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

Related posts