കൊച്ചി: ശങ്കർ-രജനി ചിത്രം 2.0 തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. 458 തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ 60 കോടി നേടിയിരുന്നു. 3ഡി ടെക്നോളജിയുടെയും വിഷ്വലിഫക്ടുകളുടെയും ഗ്രാഫിക്സിന്റെയും മികച്ച സംയോജനം കൂടിയായിരുന്നു 2.0 സിനിമ.
600 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രജനികാന്ത്, അക്ഷയ്കുമാർ എന്നിവരുടെ അഭിനയം, എ.ആർ. റഹ്മാന്റെ സംഗീതം എന്നിവ സിനിമയുടെ പ്രത്യേകതയാണ്. ആന്റണിയുടേതാണ് എഡിറ്റിംഗ്.ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരൻ നിർമിക്കുന്ന ഈ ചിത്രം മുളകുപാടം ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.
നായികയായി വരുന്നത് എമി ജാക്സനാണ്. കലാഭവൻ ഷാജോണും മുഖ്യമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. റസൂൽ പൂക്കുട്ടി ശബ്ദലേഖനവും നർവഹിച്ചിരിക്കുന്നത്. നിരവ് ഷായുടെതാണ് ഛായാഗ്രഹണം.