പാലക്കാട്: പ്രൊജക്ട് എലഫൻറ് മേഖലയിലെ ട്രയിനിടിച്ചുള്ള ആനക്കരുതിക്ക് അറുതി വരുത്തണമെന്ന് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യൻ പ്രൊജക്ട് ഓഫീസർ എസ് .ഗുരുവായൂരപ്പൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് വനം ഉന്നതാധികാരികൾക്ക് കത്തയച്ചു. കഞ്ചിക്കോട് വാളയാർ റെയിൽ ട്രാക്കിൽ ട്രയിനിടിച്ച് ആനകൾ കൊല്ലപ്പെട്ട കേസുകളിൽ ബന്ധപ്പെട്ട വർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ വനം വകുപ്പ് കൈക്കൊള്ളണം . എറ്റവും കൂടുതൽ മരണം നടന്നിട്ടുള്ളത് ബി ്രടാക്കിലാണെന്നതിനാൽ കാടിന് പുറത്ത് പുതിയ ട്രാക്ക് നിർമ്മിക്കാനുള്ള നടപടിയുമായി അധികാരികൾ മുന്നോട്ടു പോകണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.