കോഴിക്കോട്: കുറ്റ്യാടി മൊകേരി സ്വദേശിയായ സോളോറൈഡര് സന്ദീപിനെ കര്‍ണാടകയില്‍ കാണാതായ സംഭവത്തില്‍ ആറ് ദിവസമായിട്ടും വിവരമൊന്നും ലഭിക്കാത്തതില്‍ ദുരൂഹതയേറുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സന്ദീപ് ബൈക്കുമായി കര്‍ണാടകയിലേക്ക് പോയത്.
കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനില്‍ ഭാര്യ ഷിജിനല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ദിവസങ്ങളായി കര്‍ണാടകയിലെത്തി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന്എഎസ്ഐ സുരേഷ് ബാബു പറഞ്ഞു.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ ഐബേഡ് മീഡിയ കമ്പനിയിലെ മാര്‍ക്കറ്റിങ് മാനേജരായ സന്ദീപ് കഴിഞ്ഞ ശനിയാഴ്ചയാണ് ബൈക്കുമായി കര്‍ണാടകയിലേക്ക് പോയത്. രണ്ട് ദിവസം കൊണ്ട് തിരിച്ചുവരുമെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ശീലമുള്ളയാണ് സന്ദീപ്. പക്ഷെ രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ച് വരാതായതോടെയാണ് ഭാര്യ ഷിജി നല്ലളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സന്ദീപീന്റെ ബൈക്ക്, ബാഗ്, ഹെല്‍മെറ്റ്, വാച്ച് തുടങ്ങിയവയെല്ലാം ദുംഗാ നദിക്കരയുടെ തീരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് പിടിവലി നടന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. സംഭവത്തിനുപിന്നില്‍ മോഷണശ്രമം ഉണ്ടോ എന്ന സംശയത്തിലാണ് പോലീസ്.
മൂന്ന് വര്‍ഷത്തിലധികമായി പലാഴിയിലാണ് സന്ദീപും ഭാര്യ ഷിജിയും കുട്ടിയും താമസിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിലേക്ക് വിളിച്ചിരുന്നുവെങ്കിലും പിന്നെ ഒരു വിവരവും ഇല്ലായിരുന്നുവെന്നാണ് പറയുന്നത്. ഫോണ്‍വിളിച്ചിട്ട് കിട്ടാതായതോടെ പരാതി കൊടുക്കുകയും ചെയ്തു. കര്‍ണാടക പോലീസിന്റെയും ഫയര്ഫോഴ്സിന്റെയുംസഹകരണത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
കൊപ്പ ജയാപുര ഭാഗത്തെ മൊബൈല്‍ ടവറിന് പരിധിയിലാണ് സന്ദീപ് അവസാനമായി മൊബൈല്‍ ഉപയോഗിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. തന്റെ യു.എന്‍. റെനഗേഡ് കമാന്‍ഡോ ബൈക്കുമായാണ് കര്‍ണാടകയിലേക്ക് പോയത്.
ഇതിനിടെ വീട്ടിലേക്ക് ദിവസങ്ങള്‍ക്ക് മുന്നെ കര്‍ണാടക ബെല്ലാരിയില്‍നിന്നും വന്ന ഫോണ്‍ വിളിയെ അടിസ്ഥാനമാക്കിയും അന്വേഷണം നടക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടും സന്ദീപ് പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.
നു