ദീപിക പദുക്കോണ്‍-രണ്‍വീർ സിംഗ് വിവാഹത്തിനു ശേഷം ആരാധകർ ആകാംക്ഷയോടെ നോക്കിയിരുന്ന താര വിവാഹമാണ് പ്രിയങ്ക ചോപ്ര- നിക്ക് ജൊനാസ് എന്നിവരുടെ വിവാഹം. ഇപ്പോഴിത പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇരുവരുടെയും വിവാഹം കഴിഞ്ഞതായാണ് അറിയാൻ സാധിക്കുന്നത്.
ജോദ്പൂരിലെ ഉമൈദ് ഭവനിൽ വച്ച് ഇരുവരും വിവാഹിതരായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗണേഷ് ഹെഡ്ജ്, സന്ദീപ് ഘോസ്ല, മിക്കി കോണ്ട്രക്ടർ, അർപ്പിത ഖാൻ, ജാസ്മിൻ വാലിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹത്തെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.