ബുവേനോസ് ആരീസ്: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കിയ അർജന്റീനയിലെ ക്രോണിക്ക ടിവി ചാനലിന്റെ നടപടി വംശീയാധിക്ഷേപമാണെന്ന് ആരോപണം.
അമേരിക്കൻ അനിമേഷൻ ഹാസ്യ പരന്പരയായ ദ സിംപ്സണിലെ അപു എന്ന കഥാപാത്രത്തെ ഉപയോഗിച്ചായിരുന്നു പരിഹാസം. അപു രാജ്യത്തെത്തി എന്നായിരുന്നു ചിത്രം സഹിതം ചാനൽ തലക്കെട്ട് നല്കിയത്.
അപുവിനെക്കുറിച്ച് ഇന്ത്യൻ ടെലിവിഷൻ പ്രേഷകർക്കു നേരത്തേതന്നെ വലിയ പരാതികളുണ്ട്. അപുവിനെ മോദിയുമായി താരതമ്യം ചെയ്തു ശരിയായില്ലെന്നു സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായി.
എന്തിനെയും പരിഹസിക്കാനും അധിക്ഷേപിക്കാനും മടിക്കാത്ത ക്രോണിക്ക ചാനൽ വിവാദമുണ്ടാക്കുന്നതിൽ എന്നും മുന്നിലാണ്.