പത്തനംതിട്ട: ഓമല്ലൂർ മഞ്ഞനിക്കരയിൽ 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു ഹയർ സെക്കൻഡറി വിദ്യാർഥിയെ ബന്ധു അടങ്ങുന്ന ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ കേസിൽ ദുരൂഹതകൾ തുടരുന്നു.
കുട്ടിയുടെ മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു.വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഞ്ഞനിക്കരയിൽനിന്നു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത്.
കേസിൽ ചിക്കമംഗളൂർ രംഗനഹള്ളി തരിക്കേരി മുദുഗോഡ് സ്വദേശികളായ അവിനാഷ് (25), പ്രേംദാസ് (31), ചന്ദ്രശേഖൾ (24), ഹനീഫ (33), അലക്സ് ജോണ് (35) എന്നിവരെ പോലീസ് ഇൻസ്പെക്ടർ ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.